Vacancy In Saudi: വമ്പൻ തൊഴിലവസരങ്ങളുമായി സൗദി; ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്ന് കിരീടാവകാശി, 39000 പേർക്ക് തൊഴിൽ നൽകും

നവീകരണം, നിർമ്മാണം, ഗവേഷണം, വികസനം എന്നിവ ശക്തിപ്പെടുത്തുകയും പ്രാദേശിക വികസനം, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ വർധിപ്പിക്കുകയും ചെയ്യും. വ്യാവസായിക, ഇലക്ട്രോണിക്സ് മേഖലകളെ പ്രാദേശികവത്ക്കരിക്കുക എന്നിവയാണ് അലത്ത് കമ്പനി ലക്ഷ്യമിടുന്നത്

റിയാദ്: തൊഴിൽ അന്വേഷിക്കുന്നവർക്ക് വമ്പൻ അവസരവുമായി സൗദി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ‘അലാത്ത്’ എന്ന പേരിൽ ഒരു പൊതു നിക്ഷേപ ഫണ്ട് കമ്പനി ആരംഭിക്കുന്നു. 39,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കും. 2030-ഓടെ സൗദി അറേബ്യയിൽ 9.3 ബില്യൻ ഡോളറിന്‍റെ നേരിട്ടുള്ള എണ്ണ ഇതര ജിഡിപി വരുമാനം നേടുകയും ആണ് ലക്ഷ്യം വെക്കുന്നത്.

നൂതന വ്യവസായങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉൽപ്പനങ്ങളുടെയും ലോകത്തിലെ ഒരു വലിയ ഹബ്ബാക്കി സൗദിയെ മാറ്റുന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.

രാജ്യത്ത് പുതിയ വ്യവസായവത്കരണം ആണ് വരുന്നത്. പ്രാദേശിക കഴിവുകൾ വികസിപ്പിച്ച് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നുണ്ട്. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വ്യാവസായിക വിപ്ലവങ്ങളും അതിലൂടെ രാജ്യത്തിന്റെ മുഖച്ഛായ മാറ്റുകയും ആണ് ചെയ്യുന്നത്. വീട്ടുപകരങ്ങൾ, സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഭാഗത്തിൽ തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകൾ പ്രദേശികമായി കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ആഗോള വിപണിയെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ആണ് സൗദി ലോകത്തിന് സംഭാവ ചെയ്യുക.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More