Malayalam NewsGulfBahrainMalayali Who Went Missing Two Days Ago Was Found Dead In Bahrain ബഹ്‌റൈനിൽ രണ്ട് ദിവസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ബഹ്റെെനിലെ റോയൽ കോർട്ടിൽ ജോലി ചെയ്തു വരുകയായിരുന്നു പാലക്കാട് സ്വദേശി ഗണേഷ് രാമൻ. അസ്കറിലെ ബീച്ചിൽ നിന്നാമ് അദ്ദേഹത്തിൻരെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മനാമ: രണ്ട് ദിവസം മുമ്പ് ബഹ്‌റൈനിൽ നിന്നും കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശി ഗണേഷ് രാമനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 51 വയസായിരുന്നു. ഇന്നു പുലർച്ചെ അസ്കറിലെ ബീച്ചിൽ ആണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇദ്ദേഹം ബീച്ചിൽ എത്തി കാർ ഉപേക്ഷിച്ച് കടലിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ബഹ്റെെനിലെ റോയൽ കോർട്ടിൽ ജോലി ചെയ്തു വരുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് പെൺകുട്ടികളും ബഹ്റെെനിൽ തന്നെയാണ് താമസിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയായ പാക്ട് ന്റെ നേതൃത്വത്തിൽ ആണ് ഇവരെ നാട്ടിലേക്ക് കൊണ്ടുവരാൻ‍ തീരുമാനിച്ചിരിക്കുന്നത്.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More