ഭൂരിഭാഗം വിമാനാപകടങ്ങളും ലാന്‍ഡിങ് സമയത്തെന്ന് പഠന റിപോര്‍ട്ട്

വിമാനാപകടങ്ങളില്‍ 53 ശതമാനവും സംഭവിക്കുന്നത് ലാന്‍ഡിങ് സമയത്താണ്. 2005 മുതല്‍ 2023 വരെയുള്ള 18 വര്‍ഷത്തെ അയാട്ട രേഖകള്‍ അവലംബമാക്കി നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍. ടേക്ക് ഓഫിനിടെയുണ്ടായ അപകടങ്ങള്‍ 8.5 ശതമാനം മാത്രമാണെങ്കിലും അപകടഘട്ടത്തില്‍ ഇത് രണ്ടാംസ്ഥാനത്താണ്. ലാന്‍ഡിങിനായി വിമാനം എയര്‍പോര്‍ട്ടിലേക്ക് സമീപിക്കുന്ന സമയമാണ് മൂന്നാമത്.

മസ്‌കറ്റ്: വിമാനാപകടങ്ങളില്‍ മിക്കവയും സംഭവിക്കുന്നത് ലാന്‍ഡിങ് സമയത്തെന്ന് പഠന റിപോര്‍ട്ട്. 2005നും 2023 നും ഇടയില്‍ സംഭവിച്ച വ്യോമയാന അപകടങ്ങളില്‍ 53 ശതമാനം വിമാനം നിലത്തിറക്കുന്നതിനിടെ സംഭവിച്ചതാണെന്ന് ഇത് സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്ത് സ്റ്റാറ്റിസ്റ്റയുടെ മാര്‍ട്ടിന്‍ ആംസ്‌ട്രോങ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ 18 വര്‍ഷത്തെ രേഖകള്‍ ആണ് പഠനവിധേയമാക്കിയത്. എയര്‍ലൈന്‍ രംഗത്തെ അംബ്രല്ല ഓര്‍ഗനൈസേഷനായ അയാട്ടയുടെ രേഖകള്‍ ആണ് ഇതിന് അവലംബമാക്കിയത്.

ലാന്‍ഡിങ് ഒരു സങ്കീര്‍ണമായ പ്രക്രിയയാണ്. ഈ സമയത്താണ് പൈലറ്റുമാര്‍ ഏറ്റവുമധികം ജാഗ്രത പുലര്‍ത്തേണ്ടത്. വിവിധ ഉപകരണങ്ങള്‍, റേഡിയോ ട്രാഫിക്, പാരിസ്ഥിതിക സ്വാധീനം എന്നിവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ടേക്ക്ഓഫിനിടെ 8.5 ശതമാനം അപകടങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത്. എങ്കിലും ഏറ്റവുമധികം അപകടം സംഭവിച്ച രണ്ടാമത്തെ സമയഘട്ടമാണിത്. ലാന്‍ഡിങിനായി എയര്‍പോര്‍ട്ടിനെ സമീപിക്കുന്ന സമയമാണ് കൂടുതല്‍ അപടമുണ്ടായ മൂന്നാംഘട്ടം. നിശ്ചിത ഉയരം കൈവരിച്ച ശേഷം ലാന്‍ഡിങിന് തയ്യാറെടുക്കുന്നത് വരെയുള്ള സമയമാണ് നാലാമത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More