ബാർബറും ഹോട്ടൽ സപ്ലൈയറുമായി ബാലശങ്കർ, കസ്റ്റമറായി ഖാലിദ് അൽ അമെറി; യുഎഇയിൽ വീഡിയോ വൈറൽ

യുഎഇയിലെ പ്രശസ്ത യുട്യൂബറായ ഖാലിദ് അൽ അമെറി നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. കേരളത്തെ തനിക്ക് ഒരുപാട് സ്നേഹമാണെന്ന് അദ്ദേഹം ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. നിരവധി പേർ ആണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

യുഎഇയിലെ അറിയപ്പെടുന്ന യുട്യൂബർ ആണ് ഖാലിദ് അൽ അമെറി. ഏറെ മലാളി ഫാൻസ് ഉള്ള വ്യക്തി കൂടി ആണ് ഇദ്ദേഹം. യുവനടനും പ്രവാസിയുമായ ബാലശങ്കറുമായി ചേർന്ന് ഇദ്ദേഹം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ബാലശങ്കർ ചെയ്ത കഫ്റ്റീയക്കാരൻ ബാലു, ബാർബർ ബാലു എന്നീ വേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വളരെ രസകരമായ രീതിയിൽ ആണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

സിനിമാ അഭിനയവും പ്രവാസ ജീവിതവും ബാലൻസായി കൊണ്ടു പോകുന്ന വ്യക്തിയാണ് ബാലശങ്കർ. സ്കൂൾ കാലത്ത് തന്നെ പാട്ടിലും നൃത്തത്തിലും സജീവമായിരുന്നു. ബികോം പൂർത്തിയാക്കിയ ശേഷം അച്ഛനൊപ്പം പ്രവാസ ജീവിതത്തിലേക്ക് കടന്നു. എറണാകുളം ആലുവ സ്വദേശിയാണ് ബാലശങ്കർ. 2015ൽ അരുൺ സംവിധാനം ചെയ്ത, ജയസൂര്യ നായകനായി അഭിനയിച്ച ‘ജിലേബി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ പ്രവേശനം നടത്തി.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More