BusinessStock MarketTop 2 Breakdown Stocks From Financial Service Sector ഷോർട്ട് സെൽ ചെയ്തു ലാഭം നേടാം; ഇനിയും വില ഇ‌ടിയാവുന്ന 2 ബ്രേക്ക്ഡൗൺ ഓഹരികൾ

ദിവസ കാലയളവിലെ ചാർട്ടിൽ വിവിധ നെ​ഗറ്റീവ് ലക്ഷണങ്ങൾ പ്രകടമാക്കുന്ന രണ്ട് ഓഹരികൾ. ധനകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവ. രണ്ട് ഓഹരികളുടെയും ചാർട്ടിൽ ബ്രേക്ക്ഡൗൺ പാറ്റേൺ തെളിഞ്ഞതിനാൽ നിലിവലെ വിപണി വിലയിൽ നിന്നും ഇനിയും നഷ്ടം നേരിടാവുന്നതാണ്. അതുകൊണ്ട് ഇൻട്രാഡേ വ്യാപാരത്തിൽ ഷോ‌ർട്ട് സെൽ പരി​ഗണിക്കാവുന്ന ഓഹരികളുടെ വിശദാംശം നോക്കാം.

പ്രധാന ഓഹരി സൂചികകളിൽ വീണ്ടും ശക്തമായ ഇടിവ്. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ആയിരത്തിലധികം പോയിന്റ് നഷ്ടം ബിഎസ്ഇയുടെ സെൻസെക്സിൽ നേരി‌ടുന്നത്. ഇതോടെ ചില ഓഹരികളിലും വിൽപ്പന സമ്മർദം പ്രകടമാണ്. ചാർട്ടിൽ നെഗറ്റീവ് സൂചനയുള്ള ബ്രേക്ക്ഡൗൺ പാറ്റേൺ പ്രക‌ടമായ രണ്ട് ധനകാര്യ വിഭാഗം ഓഹരികളുടെ വിശദാംശം താഴെ ചേർക്കുന്നു.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്

  • ഓഹരി വിൽക്കാവുന്ന വിലനിലവാരം ; 81.9 – 82.0 രൂപ
  • ഓഹരിക്ക് നിർദേശിച്ചിരിക്കുന്ന ലക്ഷ്യവില : 78.0 രൂപ
  • സ്റ്റോപ്പ് ലോസ് ക്രമീകരിക്കേണ്ട നിലവാരം : 84.0 രൂപ
  • ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (BSE : 539437, NSE : IDFCFIRSTB) ഓഹരിയുടെ ദിവസ കാലയളവിലെ ചാർട്ടിൽ, റെക്ടാംഗിൾ പാറ്റേണിൽ നിന്നും താഴേക്കുള്ള ബ്രേക്ക്ഡൗൺ സംഭവിച്ചതായി കാണാം. ഇത് ഓഹരിയിലുള്ള നെഗറ്റീവ് ട്രെൻഡിന് അടിവരയിടുന്നു. അതുപോലെ പ്രധാനപ്പെ‌‌ട്ട എല്ലാ മൂവിങ് ആവറേജ് (ഇഎംഎ) നിലവാരങ്ങൾക്കും താഴെയായാണ് ഓഹരി ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്.
logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More