Redmi Note 13 5G: കാത്തിരിപ്പ് അവസാനിച്ചു; റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ, വിലയും ഫീച്ചറുകളും അറിയാം

Redmi Note 13 5G Series: ​റെഡ്മി നോട്ട് 13 സീരീസ് ​ചൈനയിൽ നേരത്തെ തന്നെ ലോഞ്ച് ചെയ്തിരുന്നു. അ‌തിനാൽ അതുകൊണ്ട് തന്നെ നോട്ട് 13 ഫോണുകളുടെ പ്രധാന ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ഇന്ത്യയിൽ ഇവയുടെ വില എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് റെഡ്മി ആരാധകർ

ന്യൂഡൽഹി: 2024ന്‍റെ തുടക്കം ഗംഭീരമാക്കാൻ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 5ജി, റെഡ്മി നോട്ട് 13 പ്രോ+ 5ജി എന്നിവയാണ് ഷവോമി സ്മാർട്ട്ഫോൺ ആരാധകർക്കായി അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന ഷാവോമി 2024ന്‍റെ തുടക്കവും തങ്ങളുടേതാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത സീരിസാണ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി മൂന്ന് റാമിലും വേരിയന്‍റിലുമാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. 6GB RAM/128GB ROM, 8GB RAM/256GB ROM, 12GB RAM/256GB ROM എന്നീ വേരിയന്‍റിലാണ് ഫോൺ ലഭ്യമാവുക. റെഡ്മി നോട്ട് 13 പ്രോ 23,999 രൂപയാണ് വില. റെഡ്മി നോട്ട് 13 5ജി 16,999 രൂപ മുതലാണ് ആരംഭിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ പ്ലസിന്‍റെ വില 29,999 രൂപയാണ്.
Vivo X100: വിവോ എക്സ് 100 ഇന്ത്യൻ വിപണിയിൽ; കിടിലൻ ക്യാമറ, വിലയും മറ്റു ഫീച്ചറുകളും അറിയാം
200 എംപി ക്യാമറ, അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഐപി 68 റേറ്റിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായാണ് പുത്തൻ റെഡ്മി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 13 സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 6080 ചിപ്പ്‌സെറ്റിന്‍റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന 5ജി സ്മാര്‍ട്‌ഫോണ്‍ ആണ്. 108 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഇതിനുണ്ട്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More