ഓൺലൈൻ ഗെയിമിംഗ് പരസ്യങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ഓൺലൈൻ ഗെയിമുകൾ, ചൂതാട്ട പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ട് കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാകുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. ഇത്തരം പരസ്യങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ തരത്തിലുള്ള വാതുവെപ്പ് പരസ്യങ്ങൾക്കും നിയന്ത്രണം ബാധകമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 2021- ൽ ഓൺലൈൻ റമ്മി നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ, ഗെയിമിംഗ് കമ്പനികൾ ഹർജി സമർപ്പിച്ചതിനെ തുടർന്ന് ഹൈക്കോടതി ഓൺലൈൻ റമ്മി നിയമ വിധേയമാക്കുകയായിരുന്നു. നിലവിൽ, സർക്കാറിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം, തമിഴ്നാട് സർക്കാർ ഓൺലൈൻ ചൂതാട്ട ഗെയിമുകൾക്ക് ഇതിനോടകം തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More