ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്ന സമയത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവ്, ഉപയോഗം വർദ്ധിച്ചതിന് പിന്നിലെ കാരണം ഇതാണ്

ഭൂരിഭാഗം ആളുകളുടെയും ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്ഥമായ ഒട്ടനവധി ഫീച്ചറുകൾ ഉള്ളതിനാൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ പലപ്പോഴും സമയം പോകുന്നത് അറിയാറില്ല. മെറ്റ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇൻസ്റ്റഗ്രാമിൽ ഉപഭോക്താക്കൾ ചെലവഴിക്കുന്ന സമയത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗം കൂടാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത് ‘റീസൽസ്’ ആണ്. ഉപഭോക്താക്കളെ വളരെ പെട്ടെന്ന് തന്നെ ആകർഷിക്കാൻ റീലുകൾക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ടിക്ടോക്കിന് ബദലായാണ് മെറ്റ ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിൽ റീലുകൾ അവതരിപ്പിച്ചത്. ട്രെൻഡിങ്ങിൽ വരുന്ന ഹാഷ്ടാഗുകളും, ഓഡിയോകളും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതിനാൽ ഉപഭോക്താക്കളുടെ എണ്ണവും ഗണ്യമായി ഉയർന്നിട്ടുണ്ട്. ഇതോടെ, വിവിധ രാജ്യങ്ങളിൽ ടിക്ടോക്കിന് വലിയ വെല്ലുവിളിയാണ് ഇൻസ്റ്റാഗ്രാം റീൽസ് ഉയർത്തുന്നത്. അടുത്തിടെ, റീൽസ് ക്രിയേറ്റേഴ്സിന് അവരുടെ വീഡിയോ റീച്ചിനെക്കുറിച്ചും വാച്ച് ടൈമിനെക്കുറിച്ചും അറിയാൻ സഹായിക്കുന്ന റീൽസ് ഇൻസൈറ്റ് ഓപ്ഷൻ അവതരിപ്പിച്ചിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More