കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങൾ! അന്യഗ്രഹ ജീവികളെ കണ്ടെത്താൻ പര്യവേഷണവുമായി ഗവേഷകർ

അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായുള്ള പര്യവേഷണം ആരംഭിച്ച് ഗവേഷകർ. കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പര്യവേഷണങ്ങൾക്ക് തുടക്കമിടുന്നത്. 1980- കളിൽ റെൻഡൽഷാം കാട്ടിലാണ് അജ്ഞാത പേടകങ്ങൾ യുഎസ് സൈനികരുടെ ശ്രദ്ധയിൽപ്പെട്ടത്. വളരെയധികം പ്രകാശം നിറഞ്ഞ പേടകത്തെ ബ്രിട്ടീഷ് വ്യോമസേന സ്റ്റേഷനുകളായ ആർഎഎഫ് ബെന്റ്വാട്ടർ, ആർഎഎഫ് വുഡ് ബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്നിരുന്ന യുഎസ് സൈനികരാണ് നേരിട്ട് കണ്ടത്.

അജ്ഞാത പേടകത്തെ കണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും റെൻഡൽഷാം കാട്ടിൽ പര്യവേഷണം നടത്താനാണ് ഗവേഷകരുടെ തീരുമാനം. ഏകദേശം 1500 ഹെക്ടറിലധികമാണ് കാട് വ്യാപിച്ചിരിക്കുന്നത്. ഇവ അനുഗ്രഹജീവികളുടേതാകാമെന്നതാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. ലോകം ആശ്ചര്യത്തോടെ നോക്കിക്കാണുന്ന വിഷയങ്ങളിൽ ഒന്നാണ് അജ്ഞാത പേടകങ്ങളും, അന്യഗ്രഹ ജീവികളും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More