വിശ്വസിക്കാമോ ഈ റെക്കോഡിൽ ധോണി രണ്ടാമൻ; ഈ ഐപിഎൽ സീസണിൽ 180 റൺസ് നേടിയാൽ ചരിത്രനേട്ടം

ഐപിഎല്ലിൽ 335 റൺസ് നേടാനായാൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനായും ധോണി മാറും. ഈ റെക്കോഡിൽ വിരാട് കോഹ്ലിയെയാണ് എംഎസ്ഡിയ്ക്ക് മറിടകക്കാനുള്ളത്. ക്യാപ്റ്റനായിരിക്കെ കോഹ്ലി 4994 റൺസാണ് നേടിയത്. ധോണിയുടെ പേരിലാകട്ടെ 4660 റൺസും

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകരിലൊരാളായ എംഎസ് ധോണി ഐപിഎൽ 17ാം സീസണിനായുള്ള തയ്യാറെടുപ്പിലാണ്. സീസണിലെ ആദ്യ മത്സരത്തിൽ ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നേരിടുമ്പോൾ മറ്റൊരു ചരിത്ര നേട്ടത്തിനരികെയാണ് ‘തല’. ഈ വെള്ളിയാഴ്ചയാണ് സീസൺ ആരംഭിക്കുന്നത്.

ചെന്നൈയുടെ കുപ്പായത്തിൽ ഐപിഎല്ലിലെ പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുള്ള ധോണിയെ കാത്തിരിക്കുന്നത് ചെന്നൈയ്ക്കായി ഏറ്റവും അധികം റൺസ് നേടുന്ന താരമെന്ന നേട്ടമാണ്. നിലവിൽ ഏറ്റവും കൂടുതൽ റൺസുള്ള താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ് ധോണി. 180 റൺസ് കൂടി നേടിയാൽ സുരേഷ് റെയ്നയുടെ 4687 റൺസെന്ന റെക്കോർഡ് തകർക്കാനാകും. നിലവിൽ ധോണിയ്ക്ക് 4508 റൺസാണ് ചെന്നൈ കുപ്പായത്തിലുള്ളത്.

ഈ സീസണിൽ 492 റൺസ് നേടാൻ കഴിഞ്ഞാൽ ഐപിഎല്ലിൽ ഒരു ടീമിനായി 5000 റൺസ് നേടുന്ന മൂന്നാമത്തെ താരമായും എംഎസ് ധോണി മാറും. ഐപിഎല്ലിൽ ഒരു ടീമിൽ ഏറ്റവും കൂടുതൽ റൺസുള്ള താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്ലി (7263) ആണ് മുന്നിൽ. രണ്ടാമത് (5041) റൺസുമായി രോഹിത് ശർമയാണുള്ളത്.

ഐപിഎല്ലിൽ ചെന്നൈയ്ക്കായി 176 മത്സരങ്ങിൽ നിന്നാണ് റെയ്ന 4687 റൺസ് നേടിയത്. 100 നോട്ടൗട്ടാണ് ഉയർന്ന സ്കോർ. 220 മത്സരങ്ങൾ കളിച്ച ധോണി 39.89 ആവറേജിലാണ് 4508 റൺസ് നേടിയത്. ഉയർന്ന വ്യക്തിഗത സ്കോർ 84. ചെന്നൈയുടെ റൺ സ്കോറർമാരിൽ മൂന്നാമൻ ഫാഫ് ഡൂപ്ലെസിയാണ്. 92 മത്സരങ്ങിൽ നിന്ന് 2721 റൺസാണ് താരം മഞ്ഞക്കുപ്പായത്തിൽ നേടിയത്. 90 മത്സരങ്ങിൽ നിന്ന് 1932 റൺസുള്ള അമ്പാട്ടി റായുഡു നാലാമതും, 52 മത്സരങ്ങളിൽ നിന്ന് 1797 റൺസുള്ള ഋതുരാഗ് ഗെയ്ക് വാദ് അഞ്ചാമതുമാണ്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More