അവസാനം കേരള ബ്ലാസ്റ്റേഴ്സിന് ഹാപ്പി ന്യൂസ്; അടുത്ത കളി അവൻ ടീമിലേക്ക് തിരിച്ചെത്തും, വൻ ആശ്വാസം

ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ( Kerala Blasters F C ) അടുത്ത മത്സരം ഫെബ്രുവരി 25 ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഈ കളിക്ക് മുൻപ് ടീമിനെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് (Kerala Blasters FC) 2024 കലണ്ടർ വർഷത്തിൽ ഒരു പോയിൻറ് നേടാൻ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. 2023 ഡിസംബർ 27 ന് നടന്ന എവേ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻറ് ക്ലബ്ബിനെ 0 – 1 നു കീഴടക്കിയ ശേഷം താളം കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ജനുവരിയിൽ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ കൊച്ചി ക്ലബ്ബ് ഈ വർഷം ഇതുവരെ മൂന്ന് ഐ എസ് എൽ മത്സരങ്ങളാണ് കളിച്ചത്. അതിൽ മൂന്നിലും തോൽവിയായിരുന്നു ഫലം.

ഒഡീഷ എഫ് സിയോട് 2 – 1 നും പഞ്ചാബ് എഫ് സിയോട് 3 – 1 നും ചെന്നൈയിൻ എഫ് സിയോട് 1 – 0 നുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി. എഫ് സി ഗോവയ്ക്ക് എതിരേ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ടീമിന്റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടിൽ ഈ വർഷത്തെ ആദ്യ ജയം എന്നതാണ് കൊമ്പന്മാരുടെ ആഗ്രഹം. 15 മത്സരങ്ങളിൽ 26 പോയിൻറുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. എഫ് സി ഗോവ 14 മത്സരങ്ങളിൽ 28 പോയിൻറുമായി നാലാം സ്ഥാനത്തും. ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം. എഫ് സി ഗോവയാണ് ജയിക്കുന്നതെങ്കിൽ രണ്ടാം സ്ഥാനത്തും എത്തും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More