ഈ താരങ്ങൾ ടീം വിട്ടാൽ കേരള ബ്ലാസ്റ്റേഴ്സ് തകരും; മഞ്ഞപ്പട ചെയ്യേണ്ടത് ഇക്കാര്യം, നൽകേണ്ടത് ദീർഘകാല കരാർ

കോർ താരങ്ങളെ നിലനിർത്തുക എ‌ന്നത് ഏതൊരു ക്ലബ്ബിനെയും കൂടുതൽ ശക്തമാക്കുന്ന കാര്യമാണ്. ഈ സീസണ് ശേഷം കരാർ അവസാനിക്കുന്ന ഈ നാല് താരങ്ങളുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) ദീർഘിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ടീമിന് പണി കിട്ടാൻ സാധ്യത കൂടുതലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ (Indian Super League) നിലവിൽ ഏറ്റവും മികച്ച വിദേശ സ്ക്വാഡ് അവകാശപ്പെടാൻ കഴിയുന്ന ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത് (Kerala Blasters FC) . സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും പരിശീലകൻ ഇവാൻ വുകോമനോവിച്ചുമാണ് ടീമിന്റെ വിദേശ താര ട്രാൻസ്ഫറുകൾക്ക് പിന്നിൽ. വിദേശ താരങ്ങൾ ഒന്നിനൊന്ന് മികച്ചവരായത് ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിലും നിർണായകമായെന്ന് നമുക്ക് കാണാം.

എന്നാൽ ടീമിലെ‌ മികച്ച ചില വിദേശ താരങ്ങൾ 2023 – 2024 സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായേക്കില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നു. ബ്ലാസ്റ്റേഴ്‌സ് സംഘത്തിൽ നിലവിലുള്ള നാല് പ്രധാന കളിക്കാർക്ക് ഈ സീസൺ അവസാനം ക്ലബ്ബുമായുള്ള കരാർ അവസാനിക്കും. ഈ കളിക്കാരുമായി കരാർ പുതുക്കിയില്ലെങ്കിൽ മഞ്ഞപ്പടയ്ക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പ്. അത്തരത്തിൽ മഞ്ഞപ്പട കരാർ പുതുക്കേണ്ട നാല് കളിക്കാരെ നോക്കാം.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More