കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ മൂന്ന് മാറ്റങ്ങൾ, അടുത്ത കളി പരീക്ഷണ ഇലവൻ? സൂപ്പർ കപ്പിൽ നോർത്തീസ്റ്റിനെതിരായ സാധ്യത ലൈനപ്പ്

കലിഗ സൂപ്പർ കപ്പിലെ മൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) നിരയിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത. ശനിയാഴ്ച നടക്കാനിരിക്കുന്ന കളിയിൽ ഐഎസ്എൽ ടീമായ നോർത്തീസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഇന്ത്യൻ സൂപ്പർ ലീഗിലെ (Indian Super League) മിന്നും ഫോമിന്റെ ആത്മവിശ്വാസത്തിൽ കലിംഗ സൂപ്പർ കപ്പിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) സെമി കാണാതെ പുറത്തായത് ആരാധകരെ ഞെട്ടിച്ചിരുന്നു. രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ ജംഷദ്പുർ എഫ്സിയോട് തോറ്റതോടെയായിരുന്നു മഞ്ഞപ്പട അവസാന നാലിലെത്താതെ പുറത്താകുമെന്ന് ഉറപ്പായത്. കിരീട പ്രതീക്ഷകളുമായി വന്ന മഞ്ഞപ്പടയ്ക്ക് ഇത്തരത്തിലൊരു പുറത്താകലുണ്ടാകുമെന്ന് ആരും കരുതിയതല്ല.

സൂപ്പർ കപ്പിൽ (Kalinga Super Cup) ഇതിനകം സെമി കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച (20/02/2024) ‌നടക്കാനിരിക്കുന്ന മൂന്നാമത് ഗ്രൂപ്പ് മത്സരത്തിൽ ഐ എസ്‌ എൽ ടീമായ ‌നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാ‌ണ്. ജയത്തോടെ തല ഉയർത്തി മടങ്ങാനാവും ഈ കളിയിൽ മഞ്ഞപ്പട ശ്രമിക്കുക. അതേ സമയം പ്രാധാന്യമില്ലാത്ത കളിയായതിനാൽ ഇതുവരെ കാര്യമായ അവസരം ലഭിച്ചിട്ടില്ലാത്ത താരങ്ങൾക്ക് പ്ലേയിങ് ടൈം കൊടുക്കാനും മഞ്ഞപ്പട തയ്യാറായേക്കും. ചുരുക്കിപ്പറഞ്ഞാൽ സൂപ്പർ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചില പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയേക്കും. നോർത്തീസ്റ്റിനെതിരായ ഈ മത്സരത്തിൽ മഞ്ഞപ്പടയുടെ സാധ്യത ലൈനപ്പ് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ മലയാളി താരം സച്ചിൻ സുരേഷാണ്. സൂപ്പർ കപ്പിലെ ആദ്യ ര‌ണ്ട് കളികളിൽ മഞ്ഞപ്പടയുടെ വല കാത്തതും സച്ചിൻ തന്നെ. എന്നാൽ നോർത്തീസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് അത്ര പ്രധാനമല്ല എന്നതിനാൽ സച്ചിന് ടീം വിശ്രമം നൽകിയേക്കും. ഈ സാഹചര്യത്തിൽ സീനിയർ ഗോൾകീപ്പർ കരൺജിത് സിങിന് അവസരം ലഭിക്കാനുള്ള‌ സാധ്യതയാണ്‌ ഉയർന്ന് നിൽക്കുന്നത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More