സഞ്ജു സാംസൺ തിരിച്ചെത്തും, ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇന്ന് മൂന്ന് മാറ്റങ്ങൾക്ക്‌ സാധ്യത; റിപ്പോർട്ടുകൾ ഇങ്ങനെ…

India Vs Afghanistan: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള അവസാന ടി20 ഇന്ന് നടക്കും. ഇന്ത്യൻ ടീമിൽ മൊത്തം മൂന്ന് മാറ്റങ്ങൾക്ക് സാധ്യത. സഞ്ജുവും പ്ലേയിങ് ഇലവനിലേക്ക്.

ഇന്ത്യയും അഫ്ഗാനിസ്താനും (India Vs Afghanistan) തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണ്. ആദ്യ രണ്ട് കളികളിലും കിടിലൻ ജയങ്ങൾ നേടിയ ടീം ഇന്ത്യ ഇന്നത്തെ കളിയും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ്. അതേ സമയം അഭിമാന ജയം നേടി പരമ്പര അവസാനിപ്പിക്കുന്നതാണ് അഫ്ഗാനിസ്താന്റെ ലക്ഷ്യം.

ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന ടി20 പരമ്പരയിലെ നാലാം മത്സരം മുതൽ ജിതേശ് ശർമയാണ് ഇന്ത്യയുടെ പ്രധാന കീപ്പർ. വാർത്താ ഏജൻസിയായ പിടിഐ പുറത്ത് വിടുന്ന റിപ്പോർട്ട് അനുസരിച്ച് അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20യിൽ നിന്ന് ജിതേഷിന് വിശ്രമം അനുവദിച്ചേക്കും. സഞ്ജു ഇതോടെ കീപ്പിങ് ഗ്ലൗവണിയും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More