പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈറ്റ്; രേഖകളില്ലാത്തവര്‍ക്ക് ശിക്ഷ കൂടാതെ രാജ്യംവിടുകയോ വിസ പുതുക്കുകയോ ചെയ്യാം

Amnesty For Expats: പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്തേക്കു വരാന്‍ തടസമുണ്ടാവില്ല. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ച് രേഖകള്‍ ശരിയാക്കാം. പണമടയ്ക്കുക അല്ലെങ്കില്‍ പാക്ക് ചെയ്യുക എന്നതാണ് നിയമലംഘകര്‍ക്ക് മുന്നിലുള്ള വഴി. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്ന നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.

കുവൈറ്റ് സിറ്റി: അനധികൃത താമസക്കാര്‍ക്ക് മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈറ്റ്. മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യംവിടുകയോ രേഖകള്‍ പുതുക്കി നിയമവിധേയമായി രാജ്യത്ത് തുടരുകയോ ചെയ്യാനാണ് അവസരം.

പൊതുമാപ്പില്‍ രാജ്യംവിടുന്ന നിയമലംഘകര്‍ക്ക് പുതിയ വിസയില്‍ വീണ്ടും കുവൈറ്റിലേക്ക് വരുന്നതിന് നിരോധനം ഉണ്ടായിരിക്കില്ല. അടുത്ത ഞായറാഴ്ച മുതല്‍ (മാര്‍ച്ച് 17) പൊതുമാപ്പ് ആനുകൂല്യം ലഭ്യമാവും. ജൂണ്‍ 17 വരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താം.

പൊതുമാപ്പ് കാലയളവിന് ശേഷം പിടിക്കപ്പെടുന്ന നിയമലംഘകര്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാവില്ല. വന്‍തുക പിഴ ചുമത്തിയ ശേഷം ആജീവനാന്ത വിലക്കേര്‍പ്പെടുത്തി ഇവരെ നാടുകടത്തുകയാണ് ചെയ്യുക.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More