SAUDI Weather: സൗദിയില്‍ കനത്ത മഴ വരുന്നു; അടുത്തയാഴ്ച മധ്യത്തോടെ മിക്ക പ്രദേശങ്ങളെയും ബാധിക്കും

SAUDI Weather Forecast: സൗദിയില്‍ അടുത്തയാഴ്ച മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. അടുത്തയാഴ്ച മധ്യത്തോടെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും മഴയുണ്ടാവും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റ് രൂപപ്പെടാന്‍ കാരണമായേക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കുന്നു. നാളെ രാജ്യത്തിന്റെ പലഭാഗത്തും മഴപെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.

റിയാദ്: അടുത്ത ആഴ്ച മധ്യത്തോടെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളെയും ബാധിക്കുന്ന പ്രതികൂല കാലാവസ്ഥ അനുഭവപ്പെട്ടേക്കും. ഇടിമിന്നലും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കും.

സൗദി അറേബ്യയുടെ വലിയ ഭൂഭാഗങ്ങളില്‍ മഴ വര്‍ഷിക്കുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ ഭൂപടങ്ങള്‍ വിശകലനം ചെയ്ത് അറേബ്യ വെതര്‍ സെന്റര്‍ തയ്യറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. പൊടിക്കാറ്റിന് കാരണമാകുന്ന കാറ്റിന് പുറമേ, ഇടിമിന്നലും ആലിപ്പഴവും ഉണ്ടാകും.

നാളെ ഞായറാഴ്ച രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയുണ്ടാവും. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗങ്ങളിലും മധ്യഭാഗത്തും വ്യത്യസ്ത ഉയരങ്ങളില്‍ ധാരാളം മേഘങ്ങള്‍ പെരുകാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഇത് ചെറിയ തോതിലുള്ള മഴയ്ക്ക് കാരണമാവും. പ്രത്യേകിച്ച് തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍. മദീന ഭാഗങ്ങളിലും റിയാദ് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇത് മഴയ്ക്ക് ഇടയാക്കും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More