ചായ ശീലമാക്കുന്നവര്‍ അറിയണം…..

ചായയും കാപ്പിയുമെല്ലാം മിക്കവാറും പേരുടെ ശീലങ്ങളാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വേണം, പറയാന്‍. ഇതെക്കുറിച്ചറിയാം.

ചായയും കാപ്പിയുമെല്ലാം പലരുടേയും ഒഴിവാക്കാനാകാത്ത ശീലമാണ്. ഇത് കുടിയ്ക്കുന്ന കാര്യത്തിലും വ്യത്യാസങ്ങളുമുണ്ടാകും. ചിലര്‍ കൂടുതല്‍ ചായ കുടിയ്ക്കും, ഇതിന്റെ കടുപ്പത്തിന്റെ കാര്യത്തിലും വ്യത്യാസം കാണും. ചിലര്‍ക്ക് ചായയും കാപ്പിയും ഒഴിവാക്കിയാല്‍ തലവേദന പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍ ചായ കുടിയ്ക്കുന്നത് അത്രയ്ക്ക് നല്ല ശീലമില്ല. എന്നാല്‍ ചായ കുടിയ്ക്കുമ്പോള്‍ നാം അറിയേണ്ട ചില കാര്യങ്ങളുമുണ്ട്.

ടാനിന്‍, കഫീന്‍ എന്നിങ്ങനെ രണ്ട് ഘടകങ്ങള്‍ ചായയിലുണ്ട്. ഇത് അയേണ്‍ രക്തത്തിലേക്ക് പോകുന്നത് തടയും. ഇതിനാല്‍ ശരീരത്തില്‍ രക്തം കുറയും. പ്രത്യേകിച്ചും അയേണ്‍ കുറവ് അഥവാ അനീമിയ ഉള്ളവര്‍ക്ക്. ചായ ഒരു സ്റ്റിമുലന്റാണ്. അതായത് നമുക്ക് ഒരു ഉണര്‍വ് കിട്ടാന്‍. ഇത് വാസ്തവമാണ്. എന്നാല്‍ കൂടുതല്‍ ചായ കുടിയ്ക്കുമ്പോള്‍ നാം കൂടുതല്‍ ക്ഷീണിതരാകുകയാണ് ചെയ്യുന്നത്. മിതമായി കഴിച്ചാല്‍ കുഴപ്പമില്ല. മാക്‌സിമം 400 എംഎല്‍ വരെ മാത്രമേ കുടിയ്ക്കാവൂ.

വൈകുന്നേരങ്ങളിലും രാത്രി ഏറെ വൈകിയും ചായ കുടിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും രാത്രി ജോലി ചെയ്യുന്നവര്‍. ഇത് മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടയുന്നു. ഇത് ഉറക്കം വരാന്‍, ബ്രെയിന്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ചായ കുടിച്ച് മെലാട്ടനിന്‍ കുറയുമ്പോള്‍ ഉറക്കം കുറയുന്നു. അല്‍പം ചായ ബ്രെയിന് ഉന്മേഷം നല്‍കുമെങ്കിലും കൂടുതല്‍ കുടിച്ചാല്‍ പ്രശ്‌നം തന്നെയാണ്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More