മുടി മുട്ടോളം വളരാന്‍ നെല്ലിക്ക വരട്ടിക്കാച്ചിയ എണ്ണ

മുടി വളരാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതിന് സഹായിക്കുന്ന പ്രത്യേക ഓയിലിനെ കുറിച്ചറിയാം

മുടി വളരാന്‍ ചില പ്രത്യേക വഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് നാം. ഇതിനായി പാരമ്പര്യവഴികള്‍ തന്നെയാണ് പലര്‍ക്കും പ്രിയവും. മുടി വളരാന്‍ നമുക്ക് ചെയ്യാവുന്ന വഴികളില്‍ ഓയില്‍ മസാജ് ഏറെ പ്രധാനമാണ്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഔഷധഎണ്ണകള്‍ പലതരമുണ്ട്. ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയാം.

ഇതിനായി വേണ്ടത് ആവണക്കെണ്ണ, നെല്ലിക്ക, കറ്റാര്‍വാഴ, കറിവേപ്പില, എള്ളെണ്ണ, വൈറ്റമിന്‍ ഇ എന്നിവയാണ്. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് കറിവേപ്പില. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ സഹായിക്കും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More