തടി കുറയ്ക്കാന്‍ കിടക്കാന്‍ നേരം ഇവ ഒഴിവാക്കുക..

കിടക്കാന്‍ നേരമുള്ള നമ്മുടെ ചില ശീലങ്ങളാണ് പലപ്പോഴും തടി കൂടാനുള്ള ഒരു കാരണം. ഇത്തരത്തില്‍ ഒഴിവാക്കേണ്ട ചില ശീലങ്ങളെക്കുറിച്ചറിയൂ

തടി കൂടുന്നത് സൗന്ദര്യപ്രശ്‌നവും അതിനേക്കാളേറെ ആരോഗ്യപ്രശ്‌നവുമാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ജീവിതശൈലികളില്‍. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ അമിതവണ്ണം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാലഘട്ടമാണിത്. വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമാണ് ഇതിന് കാരണം. തടി വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതുമുണ്ട്. കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം, ലിവര്‍ പ്രശ്‌നങ്ങള്‍, കാല്‍മുട്ടുവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന ഒന്നാണ് തടി. തടി കൂടുതലാകാന്‍ നമ്മുടെ ചില ശീലങ്ങളും നാം ചെയ്യുന്ന കാര്യങ്ങളും കാരണമാകുന്നു. ഇത്തരത്തിലെ ചില രാത്രി ശീലങ്ങളെക്കുറിച്ചറിയൂ. തടി കുറയ്ക്കാന്‍ ഇതൊഴിവാക്കുന്നത് ഗുണം നല്‍കും.

കിടക്കും മുന്‍പ് രണ്ടു മണിക്കൂര്‍ മുന്‍പ് അത്താഴം കഴിയ്ക്കുക. മാത്രമല്ല, രാത്രിയില്‍ കലോറി കൂടുതലുള്ള സ്‌നാക്‌സ് ഒഴിവാക്കുക. . ഇത് തടി കൂട്ടാനുള്ള പ്രധാന കാരണമാണ്. അത്താഴശേഷം വിശക്കുന്നുവെങ്കില്‍ ഗ്രീക്ക് യോഗര്‍ട്ട്, ഏതെങ്കിലും ഫ്രൂട്‌സ് എന്നിവ കഴിയ്ക്കാം. വൈകി അത്താഴം കഴിയ്ക്കുന്നത് നല്ല ശീലമല്ല. വൈകീട്ട് 7തന്നെ അത്താഴം പൂര്‍ത്തിയാക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ശീലങ്ങളില്‍ പെടുന്നു

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More