കാല്‍വേദന കുറയ്ക്കാന്‍ പരിഹാരമിതാ

കാല്‍വേദന പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പല കാരണങ്ങളാലും ഇതുണ്ടാകാം ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയാം.

കാല്‍വേദന പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ടാകും. ചിലപ്പോള്‍ കാല്‍വേദന ചില ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം. ഇതല്ലാതെ നിസാര കാരണങ്ങള്‍ കൊണ്ടും കാല്‍വേദനയനുഭവപ്പെടുന്നവരുമുണ്ട്. കാല്‍വേദനയ്ക്ക് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില പരിഹാരവഴികളുണ്ട്. ഇതെക്കുറിച്ചറിയാം.

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് പേശിവേദന ഉണ്ടാക്കുന്നു. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളിൽ ചെമ്പല്ലി, മത്തി, ചുവന്ന മാംസം, മുട്ടയുടെ മഞ്ഞ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, കൂൺ, സോയ പാൽ, ഓട്‌സ്, കോഡ് ലിവർ ഓയിൽ എന്നിവ ഉൾപ്പെടുന്നു.

ഒരു ടേബിൾ സ്പൂൺ ഇന്തുപ്പും ബേക്കിംഗ് സോഡയും ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കാലുകൾ 15 മിനിറ്റ് നേരെ അതിൽ മുക്കി വയ്ക്കുക. ബേക്കിംഗ് സോഡയിൽ വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അത് ക്ഷീണം ലഘൂകരിക്കാൻ സഹായിക്കുന്നു. ഇന്തുപ്പ് വേദന കുറയ്ക്കാനും പേശീക്ഷീണം കുറയ്ക്കാനും നല്ലതാണ്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More