മുടി വളരാൻ കറിവേപ്പില

മുടി കൊഴിച്ചിലും താരനും മാറ്റുന്ന, മുടി നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം എണ്ണ നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നതേയുള്ളൂ. കറിവേപ്പില, ചെറിയുള്ളി, നല്ല ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് വീട്ടി്ല്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഈ പ്രത്യേതതരം എണ്ണയ്ക്കു വേണ്ടത്.

എണ്ണയുടെ അളവനുസരിച്ചു വേണം, ചെറിയുള്ളിയും കറിവേപ്പിലയുമെടുക്കാന്‍. അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 ചെറിയുള്ളി, 4 തണ്ടു കറിവേപ്പില എന്നീ കണക്കിലെടുക്കാം. ചെറിയുള്ളിയും സവാളയുമെല്ലാം മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ല ഘടകങ്ങളാണ്. ചെറിയുള്ളിയിലെ സള്‍ഫറാണ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്ന്. ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം മുടി വളര്‍ച്ചയ്ക്കും രക്തയോട്ടത്തിനുമെല്ലാം സഹായിക്കും. പ്രോട്ടീനും ചെറിയുള്ളിയിലുണ്ട്.

മുടി വളര്‍ച്ചയ്ക്ക് കറിവേപ്പിലയും ഏറെ മികച്ച ഒന്നുതന്നെയാണ്. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു കറുത്ത നിറം നല്‍കാനും ഇത് ഏറെ സഹായകമാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുടിയ്ക്കു മൃദുത്വവും ഈര്‍പ്പവും നല്‍കാനുമെല്ലാം ഏറെ ഗുണകരമായ ഒന്നാണ് കറിവേപ്പില.

നല്ല ശുദ്ധമായ വെളിച്ചെണ്ണ അഥവാ വിര്‍ജിന്‍ കോക്കനട്ട് ഓയിലാണ് മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന മറ്റൊരു ഘടകം. ഇതിലെ ഫാറ്റി ആസിഡുകളും മറ്റു ന്യൂട്രിയിന്റുകളും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

മുടി വളരാന്‍ സഹായിക്കുന്ന ഈ പ്രത്യേക എണ്ണ എങ്ങനെ കാച്ചാം എന്നു നോക്കൂ. ചെറിയുള്ളി തൊലി കളഞ്ഞ് എടുക്കുക. കറിവേപ്പിലയും എടുക്കുക. ആദ്യം ചെറിയുള്ളി മിക്‌സിയിലിട്ട് അരയ്ക്കുക. ഇതു വാങ്ങി വച്ച ശേഷം കറിവേപ്പിലയും അരച്ചെടുക്കുക.

ഒരു ചീനച്ചട്ടി ചൂടാക്കി ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന ഉള്ളി മിശ്രിതം ആദ്യമിടുക. ഇത് അല്‍പനേരം ഇളക്കിയ ശേഷം കറിവേപ്പില അരച്ചതും ഇടുക. ഇത് കൂട്ടിയിളക്കി അല്‍പ നേരം നല്ലപോലെ ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിയ്ക്കാം. വെളിച്ചെണ്ണ കുറഞ്ഞ ചൂടില്‍ വച്ചു വേണം, തിളപ്പിയ്ക്കാന്‍. ഇത് നല്ലപോലെ തിളച്ചു വരണം. നല്ലപോലെ ഈ മിശ്രിതം ഇളക്കിക്കൊണ്ടുമിരിയ്ക്കുക. കുറഞ്ഞ ചൂടില്‍ ഇതു ചൂടായാലേ കറിവേപ്പിന്റെയും ഉള്ളിയുടേയും ഗുണം ലഭിയ്ക്കൂ. ഇതിലെ ഉള്ളി, കറിവേപ്പില മിശ്രിതം ഏതാണ്ടു കറുപ്പു നിറമായി വെളിച്ചെണ്ണയും അല്‍പം ഇരുണ്ട നിറമായായലേ ഇത് വാങ്ങി വയ്ക്കാവൂ

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More