പിഞ്ചോമനയും ഭർത്താവും മരിച്ചതറിയാതെ ശരണ്യ ആശുപത്രിയിൽ; ഉല്ലാസയാത്ര വഴിമാറിയത് ദുരന്തത്തിലേക്ക്

ഈ വളവിൽ അപകടങ്ങൾ തുടർക്കഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇതുവരെ ആറ് ടെംപോ ട്രാവലറും നാലോളം മറ്റുവാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തിലാണ് തമിഴ്നാട്ടുകാരായ വിനോദ സഞ്ചാരികൾക്ക് ജീവൻ നഷ്ടപ്പെട്ടത്

അടിമാലി: ഇടുക്കിയെ കണ്ണീരിലാഴ്ത്തിയ വാഹനാപകടമാണ് ഇന്നലെ വൈകീട്ട് അടിമാലിയിൽ നടന്നത്. പിഞ്ചുകുഞ്ഞും അച്ഛനുമുൾപ്പെടെ നാല് പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തകരെ കൂടുതൽ വേദനിപ്പിച്ചത് മകനെയും ഭർത്താവിനെയും നഷ്ടപ്പെട്ടതറിയാതെ ആശുപത്രിയിൽ കഴിയുന്ന ശരണ്യയാണ്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശരണ്യ ഇരുവരെയും കാണണമെന്നു പറഞ്ഞ് കരയുകയാണ്.

തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയ സംഘമാണ് മാങ്കുളം പോമരം വളവിൽ അപകടത്തിൽപ്പെട്ടത്. കമ്പനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ച് മണിയോടെ മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവൈറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവിൽ വെച്ച് ഇവർ സഞ്ചരിച്ച ട്രാവലർ കൊക്കയിലേക്ക് താഴ്ചയിലേക്ക് മറിയുകയായിരു

നിയന്ത്രണംവിട്ട വാഹനം റോഡരികിലെ ക്രാഷ് ബാരിയർ തകർത്താണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തിയെങ്കിലും വാഹനം താഴ്ചയിലായിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയിരുന്നു. മുക്കാൽ മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് ആളുകളെ വാഹനത്തിൽനിന്ന് പുറത്തെടുക്കാൻ സാധിച്ചത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More