തെറ്റുകളില്‍ നിന്ന് പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് മഞ്ജു; ജീവിതത്തിന്റെ ഗിയര്‍ മാറ്റിപ്പിടിച്ച് നടി, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ബൈക്കില്‍ നഗരം ചുറ്റുന്ന മഞ്ജുവിന്റെ വീഡിയോ ഇന്നലെ വൈറലായിരുന്നു. തെറ്റുകളില്‍ നിന്നാണ് താന്‍ പഠിച്ചത്, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മഞ്ജു പറയുന്നത്. പേടികളെ കുറിച്ച് മാത്രം ചിന്തിക്കാതെ ഗിയര്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ പറഞ്ഞുകൊണ്ട് മഞ്ജു പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു

മഞ്ജു വാര്യര്‍ എന്തു ചെയ്താലും ഒരു ഇന്‍സ്പിരേഷന്‍ ആണ്. പതിനാല് വര്‍ഷം ഇന്റസ്ട്രയുടെ പരിസരത്തേ ഇല്ലാതിരുന്നിട്ട് പോലും, തിരിച്ചുവരവില്‍ വേറെ ലെവല്‍ ആയിരുന്നു മഞ്ജു. സോഷ്യസല്‍ മീഡിയയില്‍ ആയാലും എല്ലാ കാര്യങ്ങളിലും വളരെ അധികം സജീവവും, അപ്‌ഡേറ്റഡും ആണ് മഞ്ജു. ചെയ്യാന്‍ ആഗ്രഹിച്ചതെല്ലാം ഒന്നൊന്നായി മഞ്ജു ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പല സ്ത്രീകള്‍ക്കും അത് പ്രചോദനമാവുന്നു.

മഞ്ജു വാര്യര്‍ ബൈക്ക് ഓടിയ്ക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘എപ്പോഴും നിങ്ങള്‍ പേടിയെ കുറിച്ച് മാത്രം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഗിയര്‍ ഒന്ന് മാറ്റിപ്പിടിയ്ക്കൂ’ എന്ന് പറഞ്ഞാണ് ബൈക്കില്‍ കറങ്ങുന്ന വീഡിയോ മഞ്ജു പുറത്തുവിട്ടത്.

ആ വീഡിയോയും അതിന്റെ ക്യാപ്ഷനും ഒപ്പം കൊടുത്തിരിയ്ക്കുന്ന ഹാഷ് ടാഗുകളും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. മോട്ടര്‍ ബൈക്ക്, ട്രാവല്‍, പഠിച്ചുകൊണ്ടിരിയ്ക്കുന്നു, തെറ്റുകളില്‍ നിന്ന് പഠിക്കുന്നു എന്നൊക്കെയുള്ള ഹാഷ് ടാഗുകളും ഒരു തരത്തിലുള്ള പ്രചോദനം നല്‍കുന്നു. ബിനീഷ് ചന്ദ്രയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More