UAE Weather: ഈര്‍പ്പമുള്ള കാലാവസ്ഥ തുടരുന്നു; ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യത

Today UAE Weather Forecast: രാജ്യത്തിന്റെ ചില പടിഞ്ഞാറന്‍ പ്രദേശങ്ങളും ദ്വീപുകളും ഇന്നും നാളെയും ഭാഗികമായി മേഘാവൃതമായിരിക്കും. ഇവിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്. ഇപ്പോള്‍ രാജ്യത്തുടനീളം നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിലും റമദാന്‍ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ചൂട് ക്രമേണ വര്‍ധിച്ചുതുടങ്ങും. വസന്തകാലം അവസാനിക്കുന്നതിന്റെ സൂചനയാണിത്.

അബുദാബി: രാത്രിയിലുടനീളവും രാവിലെയും മൂടല്‍മഞ്ഞും അന്തരീക്ഷ ഈര്‍പ്പവും നിറഞ്ഞ ദിനങ്ങളിലൂടെയാണ് യുഎഇ കടന്നുപോകുന്നത്. ഇന്നും നാളെയും രാജ്യത്തിന്റെ ചില പടിഞ്ഞാറന്‍ പ്രദേശങ്ങളും ദ്വീപുകളും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കുന്നു.

ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും തീരപ്രദേശങ്ങളില്‍ കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിക്കുന്നു. അറേബ്യന്‍ കടലിടുക്കും ഒമാന്‍ കടലും നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും.

പൊതുവെ സുഖകരമായ കാലാവസ്ഥയാണ് വരും ദിവസങ്ങളിലും പ്രതീക്ഷിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളില്‍ താപനില 14 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും പരമാവധി 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയും ചെയ്യും. മണിക്കൂറില്‍ ശരാശരി 10-25 വേഗതയില്‍ ഉന്മേഷദായകമായ കാറ്റ് പ്രതീക്ഷിക്കുന്നു. പരമാവധി 35 കി.മീറ്റര്‍ വരെ വേഗം കൈവരിക്കുമെന്നും കണക്കുകൂട്ടുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More