വസ്തു നികുതി അടയ്ക്കുന്നില്ല; സീൽ വയ്ക്കുന്നത് 100 കണക്കിന് കെട്ടിടങ്ങൾ

വസ്തു നികുതിയിൽ ഭീമമായ കുടിശ്ശിക വരുത്തിയിരിക്കുന്നവരുടെ കെട്ടിടങ്ങൾ പിടിച്ചെടുത്ത് സീലു വക്കുന്നു. മുംബൈയിൽ നികുതി അടക്കാത്തവരിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും കോർപ്പറേറ്റ് സ്ഥാപനങ്ങളും വരെ. ഗുരുഗ്രാമിൽ നികുതി അടക്കാത്ത 500-ലധികം വസ്തുവകകൾ സീൽ ചെയ്തു.

വസ്തു നികുതി അടക്കാത്തവരുടെ കെട്ടിടങ്ങൾ പിടിച്ചെടുത്തു സീൽ വെക്കുന്നത് വ്യാപകമാക്കി സർക്കാർ. മുംബൈയിലും ഗുരുഗ്രാമിലും ഉൾപ്പടെ നൂറുകണിക്കിന് കെട്ടിടങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഭീമമായ നികുതി കുടിശ്ശിക വരുത്തുന്നവർക്കെതിരെയാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. വസ്തുനികുതി അടക്കാത്ത 500-ലധികം വസ്തുവകകൾ ഗുരുഗ്രാമിൽ കണ്ടെത്തിയിട്ടുണ്ട്.

നഗരത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും നിയമ ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുകയാണ്
സർക്കാർ. അനധികൃത നിർമാണങ്ങൾക്കെതിരെയും വിവിധ സർക്കാരുകൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വസ്തുനികുതി അടക്കാത്തവരുടെ സ്വത്തുക്കൾ മാർച്ച് 31 വരെ കണ്ടുകെട്ടുമെന്ന് ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.

മുംബൈയിലും സമാനമായ നടപടി ആരംഭിച്ചു. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ബോംബൈം മുനിസിപ്പൽ കോർപ്പറേഷന് 3,306 കോടി രൂപയാണ് വസ്തു നികുതിയായി ലഭിക്കാനുള്ളത്. 147.24 കോടി രൂപ കുടിശ്ശിക വരുത്തിയിരിക്കുന്ന 10 കുടിശ്ശികക്കാരുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും കോർപ്പറേറ്റ് സ്ഥാപനങ്ങളും വരെയുണ്ട്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More