ശബരിമല വിമാനത്താവളം: നേരിട്ടുള്ള സര്‍വേ ഉടന്‍, അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കും

ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്

എരുമേലി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മാണ നടപടിക്രമങ്ങള്‍ ഒരു പടി കൂടി കടന്നതോടെ അടുത്ത ഘട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വിമാനത്താവളത്തിനായി ഒരു വര്‍ഷത്തിനകം സ്ഥലം ഏറ്റെടുത്ത് കൈമാറണം. ഇതിനായി ഉടന്‍ റവന്യു വകുപ്പിന്‍റെ നേരിട്ടുള്ള സര്‍വേ ആരംഭിക്കും

ഓരോ സ്ഥലം ഉടമകള്‍ക്കും സമീപ സ്ഥലം ഉടമകള്‍ക്കും നോട്ടീസ് നല്‍കി റവന്യു വകുപ്പ് സര്‍വേ നടത്തും. ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതിന്‍റെ പശ്ചാത്തലത്തിലാണിത്. സര്‍വേയില്‍ രേഖകള്‍ പരിശോധിച്ച് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കും.

47 സര്‍വേ നമ്പരുകളില്‍ നിന്നായി 441 കൈവശങ്ങളാണ് വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21, 22, 23 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളാണ് ഇവ. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 22 ല്‍ ഉള്‍പ്പെട്ട 281, 282, 283 സര്‍വേ നമ്പരുകള്‍ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 21 ല്‍ ഉള്‍പ്പെട്ട 299 സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട 2264.09 ഏക്കര്‍ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 160 ഏക്കര്‍ സ്വകാര്യ ഭൂമിയും ഇതോടൊപ്പം ഏറ്റെടുക്കുമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More