വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; സ്കൂളുകളിൽ ഇനി ‘വാട്ടർ ബെൽ’ മുഴങ്ങും

കേരളത്തിലെ സ്കൂളുകളിൽ ഇനിമുതൽ വാട്ടർ ബെൽ മുഴങ്ങും. കുട്ടികളിൽ നിർജ്ജലീകരണം മുതൽ യൂറിനറി ഇൻഫെക്ഷൻ വരെയുള്ള രോഗങ്ങൾ കൂടുന്നുണ്ട് ഈ കാലാവസ്ഥയിൽ. ഈ പ്രശ്നത്തെ പരിഹരിക്കാനാണ് നടപടി.

തിരുവനന്തപുരം: കേരളത്തിലെ മാറിയ കാലാവസ്ഥയിൽ സ്കൂൾ വിദ്യാർത്ഥികളെ നിർജ്ജലീകരണം ബാധിക്കാതിരിക്കാനുള്ള നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. നിലവിലെ ഇന്റർവെൽ കൂടാതെ ചില ഇടവേളകളിൽ ‘വാട്ടർ ബെൽ’ കൂടി മുഴങ്ങും ഇനി സ്കൂളുകളിൽ. സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാവിലെ 10.30നും ഉച്ചയ്ക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴങ്ങും. അഞ്ച് മിനിട്ട് സമയമാണ് വാട്ടർ ബല്ലിൽ ഇടവേള ലഭിക്കുക. കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരാൻ പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ക്ലാസ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായി കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷാ ആരംഭിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. ഈ സാഹചര്യത്തിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടു വരികയാണ്,” മന്ത്രി ശിവൻകുട്ടി പറഞ്ഞു.

കുട്ടികളിൽ യൂറിനറി ഇൻഫെക്ഷൻ, നിർജ്ജലീകരണം, കിഡ്നി സ്റ്റോൺ, വയറിന്റെ അസുഖങ്ങൾ തുടങ്ങിയവ പിടിപെടാൻ സാധ്യത കൂടുതലുള്ള സമയമാണ് വേനൽക്കാലം. ഇത്തരം ആരോഗ്യപ്രശ്നങ്ങളെ നേരിടാനാണ് വാട്ടർബെല്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്. കുട്ടികളെ വെള്ളം കുടിക്കാൻ പ്രത്യേകം ഓർമ്മിപ്പിക്കുന്നത് ഫലം ചെയ്യുന്നുണ്ട്.
logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More