Sabarimala Missing Devotee Found: ശബരിമലയിൽ കാണാതായ കരുണാനിധി കൊല്ലത്ത്, റെയിൽവേ സ്റ്റേഷനിൽ കണ്ടത് അവശനിലയിൽ; ഇനിയുള്ളത് എട്ട് തീർഥാടകർ

ശബരിമലയിൽനിന്ന് കാണാതായ തമിഴ്നാട് സ്വദേശിയായ തീർഥാടകനെ കണ്ടെത്തി. ചെന്നൈ സ്വദേശിയായ കരുണാനിധി എന്ന 58കാരനെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് അവശനിലയിലാണ് കണ്ടെത്തിയത്. ജനുവരി 12നാണ് കരുണാനിധിയെ കാണാതായത്. അയ്യപ്പ ദർശനം കഴിഞ്ഞ് നിലയ്ക്കലിൽ എത്തിയപ്പോഴാണ് കരുണാനിധിയെ കാണാതായത്. ഇദ്ദേഹത്തെ കുടുംബാംഗങ്ങൾക്ക് കൈമാറി.

പത്തനംതിട്ട: ഇക്കഴിഞ്ഞ മണ്ഡല – മകരവിളക്ക് സീസണിൽ ശബരിമലയിൽനിന്ന് കാണാതായ തമിഴ്നാട് സ്വദേശിയായ തീർഥാടകനെ കൊല്ലത്തുനിന്ന് കണ്ടെത്തി. ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റിൽ എ കരുണാനിധിയെ (58) ആണ്‌ കൊല്ലം റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയത്.

ചെന്നൈയിൽനിന്നു ജനുവരി 10ന് ശബരിമലയിൽ എത്തിയ 72 അംഗ സംഘം ദർശനം കഴിഞ്ഞ് ജനുവരി 12ന് നിലയ്ക്കലിൽ എത്തിയപ്പോഴാണ് കൂട്ടത്തിൽ ഉണ്ടായിരുന്ന കരുണാനിധിയെ കാണാനില്ലെന്ന വിവരം സംഘാങ്ങൾ അറിഞ്ഞത്. തുടർന്ന് പമ്പ സ്റ്റേഷനിൽ പരാതി നൽകിയിയുന്നു. ഓർമക്കുറവുള്ള ഇദ്ദേഹത്തെ കഴിഞ്ഞ 20ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കരുണാനിധിയെ കണ്ടെത്തിയത്. തുടർന്ന് ജീവകാരുണ്യ പ്രവർത്തകനായ ഗണേശിൻ്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യം വീണ്ട് എടുക്കുന്നതിനിടെ ആശുപത്രിയിൽനിന്നു വീണ്ടും ഇറങ്ങിപ്പോയി. രണ്ടു ദിവസത്തിന് ശേഷം വീണ്ടും കൊല്ലത്തിനിന്ന് ഓട്ടോ ഡ്രൈവറുമാർ അവശനിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. കൈകൾക്ക് പരിക്കുകൾ ഉണ്ടായിരുന്നതിനാൽ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. ഇതിനിടയിലാണ് തീർഥാടകരെ പമ്പയിൽനിന്നു കാണാതായെന്ന് വാർത്ത വന്നത്.
logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More