Head Nurse Minimol Died: ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീണ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു

ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഓങ്കോളജി കെട്ടിടത്തിന് ഒന്നാം നിലയിൽ സന്ദർശിക്കുന്നതിനിടെയാണ് സംഭവം. നഴ്സിംഗ് സൂപ്രണ്ട് ശൈലജയും അപകടസമയത്താണ് ഒപ്പമുണ്ടായിരുന്നു. ഉടൻ തന്നെ കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്നും കാൽ തെന്നി വീണ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു. മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് മിനിമോളെയാണ് (48) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഓങ്കോളജി കെട്ടിടത്തിന് ഒന്നാം നിലയിൽ നഴ്സിംഗ് സൂപ്രണ്ട് ശൈലജയുമൊത്ത് സന്ദർശിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More