Wild Elephants in Panamaram: നായ്ക്കൾ നിർത്താതെ കുര, നാട്ടുകാർ നോക്കിയപ്പോൾ കുട്ടിയടക്കം എട്ട് ആനകൾ; കണ്ടംവഴി ഓടിച്ച് വനം വകുപ്പ്

വയനാട് പനമരത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി വനം വകുപ്പ്. പനമരം മേച്ചേരിയിൽ കുട്ടിയടക്കം എട്ട് ആനകളാണ് എത്തിയത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തമ്പടിച്ച കാട്ടാനകളെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് കാട്ടിലേക്ക് കയറ്റിയത്. വനം ദ്രുതകർമ സേനാംഗങ്ങൾ രണ്ട് ഗ്രൂപ്പുകളാക്കിയാണ് തുരത്തിയത്.

കൽപ്പറ്റ: വയനാട് പനമരം മേച്ചേരിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിൽ വനത്തിലേക്ക് തുരത്തി. ഒരു കുട്ടിയടക്കം എട്ട് ആനകളാണ് ഇക്കഴിഞ്ഞ രാത്രി മേച്ചേരിയിലെത്തി ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തമ്പടിച്ചത്.

വളർത്തുനായകളും തെരുവുനായ്ക്കളും ഒരുമിച്ച് നിർത്താതെ കുരച്ചതോടെ അർധരാത്രിതന്നെ ചില പന്തികേടുകൾ നാട്ടുകാർക്ക് തോന്നിയിരുന്നു. എന്നാൽ പുലർച്ചയോടെയാണ് ആനകൾ പ്രദേശത്ത് എത്തിയ കാര്യം നാട്ടുകാർ സ്ഥിരീകരിച്ചത്. ഇവരുടെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് അപകടങ്ങൾ ഒഴിവായത്. നാട്ടുകാരുടെ സഹായത്തോടെ തന്നെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനകളെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന് ഒടുവിൽ തുരത്തിയത്.
logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More