SportsFootballPremier LeagueManchester United Striker Rasmus Hojlund To Miss Match Against Fulham Due To Injury മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതെന്താണ് സംഭവിക്കുന്നത്? ഒട്ടും പ്രതീക്ഷിക്കാത്തത് സംഭവിച്ചു; ടീമിന് വൻ തിരിച്ചടി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ (Manchester United) വീണ്ടും പ്രതിസന്ധിയിലാക്കി സൂപ്പർതാരങ്ങളുടെ പരിക്ക്. രണ്ടാമത്തെ പ്രധാന കളിക്കാരനെയാണ് രണ്ട് ദിവസത്തിനുള്ളിൽ പരിക്കേറ്റ് പിൻമാറാൻ പോവുന്നത്. ഫോമിലുള്ള കളിക്കാരൻ ഇല്ലാത്തത് ടീമിന് തിരിച്ചടിയാവും...

പ്രീമിയർ ലീഗിൽ പരിക്കിൽ നിന്ന് പരിക്കിലേക്ക് നടന്നുകയറുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് (Manchester United). സീസണിൻെറ തുടക്കത്തിലെ അതേ അവസ്ഥയിലേക്ക് ക്ലബ്ബ് പോവുകയാണോയെന്ന് സംശയം തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത്. തൊട്ടടുത്ത ദിവസങ്ങളിലായി ക്ലബ്ബിൻെറ രണ്ട് കളിക്കാരാണ് ഇപ്പോൾ പരിക്ക് കാരണം മത്സരങ്ങളിൽ നിന്ന് പിൻമാറുന്നത്.

ഇംഗ്ലീഷ് ലെഫ്റ്റ് ബാക്ക് ലൂക് ഷാ (Luke Shaw) പരിക്ക് കാരണം സീസണിൽ നിന്ന് തന്നെ ഒഴിവാവാൻ പോവുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹാംസ്ട്രിങ് ഇൻജുറിയാണ് താരത്തെ പ്രതിസന്ധിയിലാക്കിയത്. ഏകദേശം ഒരു മാസത്തോളം പരിക്കിൻെറ പിടിയിലായിരുന്ന താരം ജനുവരിയിലാണ് തിരിച്ചെത്തിയിരുന്നത്. ഇപ്പോഴിതാ വീണ്ടും പരിക്ക് കാരണം സീസൺ മുഴുവൻ നഷ്ടപ്പെടുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

ക്ലബ്ബിൻെറ മിന്നും താരം റാസ്മസ് ഹോളണ്ടാണ് (Rasmus Hojlund) പുതിയതായി പരിക്കിൻെറ പിടിയിലായിരിക്കുന്നത്. മസിലിനുള്ള പരിക്ക് തന്നെയാണ് താരത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഫുൾഹാമിനെതിരായ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി താരം കളിക്കളത്തിൽ ഇറങ്ങില്ല. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നും റിപ്പോർട്ടുണ്ട്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More