കൂട്ടിക്കലിലെ 25 കുടുംബങ്ങൾക്ക് വീടായി; ഹൃദ്യമായ അനുഭവമെന്ന് മുഖ്യമന്ത്രി, താക്കോൽ കൈമാറി

രണ്ട് വർഷം മുൻപ് കോട്ടയം കൂട്ടിക്കലിൽ ഒരുൾപൊട്ടലിൽ വീട് നഷ്ടമായ 25 കുടുംബങ്ങൾക്ക് പുതിയ വീട് നിർമിച്ച് നൽകി സിപിഎം മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചടങ്ങിൽ പങ്കെടുത്തു

കോട്ടയം: ഉരുൾപൊട്ടലിൽ വീട് നഷ്ടമായ കോട്ടയം കൂട്ടിക്കലിലെ 25 കുടുംബങ്ങൾക്ക് സിപിഎം നിർമിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു.

കോട്ടയം: ഉരുൾപൊട്ടലിൽ വീട് നഷ്ടമായ കോട്ടയം കൂട്ടിക്കലിലെ 25 കുടുംബങ്ങൾക്ക് സിപിഎം നിർമിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു.

ദുരന്തമുണ്ടായ ഘട്ടത്തില്‍ തന്നെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും കൂട്ടായ ഇടപെടലുകളിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷമാണ് 25 കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാന്‍ സിപിഎം തീരുമാനിച്ചത്. അതിനായി പാര്‍ടി അംഗങ്ങള്‍, തൊഴിലാളി സംഘടനകള്‍, സര്‍വീസ് സംഘടനകള്‍ എന്നിവയില്‍ നിന്നൊക്കെ ധനം സമാഹരിച്ചു.

നിര്‍മ്മാണത്തിനുവേണ്ട തുക സ്വരൂപിച്ചപ്പോഴാണ് വീടുവച്ചു നല്‍കുന്നതിനായി കണ്ടെത്തിയ സ്ഥലത്തെ ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ ഫലമായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലെ പാര്‍ടി അംഗങ്ങളില്‍ നിന്ന് പിരിവെടുത്ത് ഭവനനിര്‍മ്മാണത്തിനായി വേണ്ടിയിരുന്ന രണ്ട് ഏക്കറിലധികം ഭൂമി വില കൊടുത്തു വാങ്ങി.

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായതെന്ന് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ. ദുരന്തമുഖങ്ങളിൽ വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവരെ ചേർത്തുനിർത്താനും അവരെ കൈപ്പിടിച്ചുയർത്താനും സാധിക്കുന്നവരാണ് നാടിന്റെ യഥാർത്ഥ നായകർ. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐ എം ഇതുവഴി ഉയർത്തിപ്പിടിക്കുന്നത്.
logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More