ഡോക്ടർമാർ 10% സാധ്യതയാണ് പറയുന്നത്”! ബൈക്ക് ഓടിച്ച ആൾക്ക് നേരിയ ഓർമ്മ മാത്രമേയുള്ളു; അരുന്ധതി നായരുടെ അവസ്ഥയെ കുറിച്ച് ഗൗരി കൃഷ്ണൻ!

എല്ലാവരുടെയും സാമ്പത്തിക അവസ്ഥ എപ്പോഴും ഒരുപോലെ ഇരിക്കില്ലല്ലോ. അനന്തപുരി ഹോസ്പിറ്റലിൽ ആണ് അവൾ അഡ്മിറ്റ് ആയിട്ടുള്ളത്. ആർക്കുവേണമെങ്കിലും അവിടെ പോയി തിരക്കാവുന്നതാണ്. തൽക്കാലം ആ കുടുംബത്തെ ഇത്തരം കമന്റുകളിൽ നിന്ന് ഒഴിവാക്കണം

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു നടി അരുന്ധതി നായർ വാഹനാപകടത്തിൽ പെട്ടു തീവ്ര പരിച്ചരണ വിഭാഗത്തിൽ ചികിത്സയിലാണ് എന്ന വാർത്ത പുറത്തുവന്നത്. അപ്പോൾ മുതൽ ആരാധകരെല്ലാം താരത്തിന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ച് അറിയുവാനുള്ള കാത്തിരിപ്പിലായിരുന്നു. ഇപ്പോഴിതാ സീരിയൽ താരം ഗൗരി കൃഷ്ണൻ ഒരു വീഡിയോയിലൂടെ അരുന്ധതിയുടെ ആരോഗ്യ അവസ്ഥകളെക്കുറിച്ച് പറയുകയാണ്.

ഇന്ന് ആറു ദിവസമായി അരുന്ധതിക്ക് അപകടം സംഭവിച്ചിട്ട്. ബൈക്ക് അപകടം ആയിരുന്നു. ബൈക്ക് ഓടിച്ച ആൾക്ക് നേരിയ ഒരു ഓർമ്മ മാത്രമേ ഉള്ളൂ. എന്തോ ഒരു ഓട്ടോയാണ് ഇടിച്ചത് എന്ന് മാത്രമാണ് ഓർമ്മ. അരുന്ധതി ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു. നല്ല ഫോഴ്സിൽ ഉള്ള ഇടി ആയതുകൊണ്ട് അരുന്ധതിക്ക് നല്ല പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. കാര്യമായിട്ട് എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ വ്യക്തത ഇതുവരെയും കിട്ടിയിട്ടില്ല.

അഞ്ചു ദിവസം പിന്നിട്ടിട്ടും അരുന്ധതി കോൺഷ്യസ് ആയിട്ടില്ല. നല്ല ക്രിട്ടിക്കൽ സ്റ്റേജിലാണ്. റൈറ്റിലേക്കാണ് വീണത് അപ്പർ ബോഡി മുഴുവൻ ഡാമേജായ അവസ്ഥയിൽ ആണ് ആ കുട്ടി. റിപ്സ് പൂർണമായും പോയിട്ടുണ്ട്. പിന്നെ നട്ടെല്ല് കഴുത്ത് ഷോൾഡർ നല്ല പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.

ജീവന് ഭീഷണിയാകുന്ന തരത്തിൽ ഇപ്പോൾ ഉള്ളത് തലയിലെ പരിക്കുകൾ ആണ്. നല്ല ട്രീറ്റ്മെന്റ് പോലും കൊടുക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല അരുന്ധതി ഇപ്പോൾ. ഒരു സർജറി ചെയ്യാനോ ആ കുട്ടിക്ക് എന്താണ് പ്രോബ്ലം എന്ന് എക്സാമിൻ ചെയ്യാനോ പറ്റുന്ന അവസ്ഥയിൽ അല്ല അവൾ ഉള്ളത്. ഇന്നലെ ആണ് എംആർഐ ചെയ്തത്. ഡോക്ടർമാർ ഒരു 10% സാധ്യതയാണ് പറയുന്നത്. ആ 10% ആ കുടുംബത്തിനെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഇപ്പോഴുള്ള പ്രതിസന്ധി ആ കുട്ടിയെ ചികിത്സിക്കാനുള്ള ഫണ്ടാണ്. ഞങ്ങൾ എല്ലാവരും ഞങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായം ഒക്കെ ചെയ്യുന്നുണ്ട്. ഏകദേശം 50 ലക്ഷം രൂപയോളം ഇപ്പോൾ അത്യാവശ്യമാണ്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More