ഒരു മാസം എങ്കിലും സമയം എടുക്കാമായിരുന്നു; ഇത് ആക്രാന്തം കൂടിപ്പോയി; ദിവ്യപ്രണയം അവിടെ ഒന്നേ ഉണ്ടായിട്ടുള്ളൂ!
അവിടെ ആകെ ഒരു പ്രണയമേ സംഭവിച്ചിട്ടുള്ളൂ. അത് ദിവ്യമായ പ്രണയം ആയിരുന്നു. എന്റെ മനസ്സിലും അടങ്ങാത്ത ഒരു ദിവ്യ പ്രണയം ഉണ്ട്. അവസരം കിട്ടിയാൽ എനിക്കും പ്രണയിക്കണം. മനസ്സ് തുറന്ന് രജിത് കുമാർ
ബിഗ് ബോസ് പ്രേമികളുടെ ഇഷ്ടപെട്ട മത്സരാർത്ഥി ആയിരുന്നു രജിത് കുമാർ. ഷോയിൽ നിന്നിരുന്നു എങ്കിൽ ഒരുപക്ഷെ കപ്പ്അടിക്കും എന്ന് ഉറപ്പുള്ള വ്യക്തി എന്നാൽ ഷോയിൽ ഇടക്കുവച്ചുണ്ടായ പ്രശ്നത്തെ തുടർന്ന് അദ്ദേഹത്തിന് അപ്രതീക്ഷിതമായി പുറത്തേക്ക് പോകേണ്ടി വന്നു. എങ്കിലും അവസാന സീസണിലും വൈൽഡ് കാർഡായി അദ്ദേഹം എത്തിയതുമാണ്. ഇപ്പോഴിതാ പുതിയ സീസണിലെ ജാസ്മിൻ- ഗബ്രി ലവ് ട്രാക്കിനെ കുറിച്ച് പറയുകയാണ് താരം. വിശദമായി വായിക്കാം
യാതൊരു സംശയവുമില്ല അത് പ്രണയ നാടകം തന്നെയാണ്. ഒരു മാസം കഴിഞ്ഞിട്ട് തുടങ്ങി എങ്കിൽ ഞാനും പിന്തുണച്ചേനെ. ജാസ്മിനും നല്ല മൊഞ്ചത്തി, ഗബ്രിയും വളരെ സുന്ദരനായ യുവാവ്. ഒരു മാസം സഹിച്ചൂടെ, ഇത്രയും ആക്രാന്തമോ. അവർക്ക് ഒന്ന് വെയിറ്റ് ചെയ്തുകൂടായിരുന്നോ. ഇത് വളരെ എമെര്ജെന്സി ആയി പോയി. എല്ലാ സീസണുകളിലും പ്രണയം ഉണ്ടാകുന്നത് പതിവ് ആണ്. ഞാൻ കേറിയ സീസണിലും ഉണ്ടായിരുന്നു.