ശല്യം ചെയ്യല്‍ അതിര് കടന്നതോ? ശരിക്കും രതീഷ് കുമാര്‍ പുറത്താകാന്‍ കാരണം എന്താണ്?

ശനിയാഴ്ചത്തെ എപ്പിസോഡില്‍ വന്നപ്പോള്‍ തന്നെ മോഹന്‍ലാല്‍ തന്റെ അതൃപ്തി രതീഷിനോട് പ്രകടിപ്പിച്ചിരുന്നു. ട്രാന്‍ജെന്റര്‍ സമൂഹത്തെയും, എല്‍ജിബിടി കമ്യൂണിറ്റിയെയും പ്രകോപിപ്പിയ്ക്കുന്ന തരത്തില്‍ സംസാരിച്ചതും, ആണ്‍ - പെണ്‍ വേര്‍തിരിവ് സംസാരത്തിലും പ്രവൃത്തിയിലും പ്രകടിപ്പിച്ചതും മാത്രമാണ് രതീഷിന്റെ തെറ്റ്?

ബിഗ് ബോസ് മലയാം സീസണ്‍ 6 ല്‍ അവസാനം വരെ എത്തും എന്ന് പലരും പ്രഡിക്ട് ചെയ്ത മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഇന്നലെ എവിക്ഷനില്‍ പുറത്തായത്. എന്നാല്‍ രതീഷ് കുമാര്‍ തന്നെ പുറത്താകണം എന്ന് ഒരാഴ്ച ഷോ കണ്ട പലരും ആഗ്രഹിച്ചിരുന്നിരിക്കാം എന്നത് തന്നെയാണ് സത്യം. എന്താണ് ശരിക്കും രതീഷ് കുമാറിന് സംഭവിച്ചത്.

ഈ സീസണില്‍ ആദ്യ ദിവസം മുതല്‍ ക്യാമറ സ്‌പേസ് കിട്ടിയതും, കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ എല്ലായിടത്തും ചെന്ന് ആവശ്യത്തിനും അനാവശ്യത്തിനും പ്രശ്‌നമുണ്ടാക്കി ഫുള്‍ ഓണില്‍ നിന്ന മത്സരാര്‍ത്ഥി രതീഷ് ആയിരുന്നു. സത്യത്തില്‍ ആദ്യ ഒരാഴ്ച ‘രതീഷ് ഷോ’ മാത്രമായിരുന്നു ബിഗ് ബോസ്. മുന്നെ പലരും ചെയ്തത് പയറ്റി നോക്കാന്‍ ശ്രമിച്ച രതീഷിന് പാളിപ്പോയി. താന്‍ താനായി നിന്നിരുന്നുവെങ്കില്‍ കുറച്ച് ദിവസം കൂടെ ബിഗ് ബോസ് ഹൗസിനകത്ത് കഴിയാമായിരുന്നു എന്ന തിരിച്ചറിവ് രതീഷിന് ഉണ്ടായതും അവസാന നിമിഷമാണ്. എനിക്ക് തെറ്റുപറ്റി, എന്റെ കളി ആരും കളിക്കരുത്, ഞാന്‍ തെറ്റാണ് എന്ന് പറഞ്ഞുകൊണ്ടാണ് രതീഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More