ഒരുപെണ്ണിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം; അവന്റെ മനസിലെ സ്നേഹം തന്നെ ആണ്; ദേവനെകുറിച്ച് ധന്യ

ക്ലാസിക്കല്‍ ഡാന്‍സറും നൃത്താധ്യാപികയുമാണ് ധന്യ. സ്വകാര്യ കമ്പിനിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ധന്യ സ്വന്തമായി നൃത്ത വിദ്യാലയവും നടത്തി വരുകയാണ്.

മിനി സ്‌ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ദേവപ്രസാദ്. അനിയത്തിപ്രാവ് പരമ്പരയിലെ ശ്രീകാന്ത് എന്ന കഥാപാത്രത്തിലൂടെയാണ് ദേവൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. സീരിയലിലെ നായക കഥാപാത്രമായിരുന്നു ദേവപ്രസാദിന്റേത്. വലിയ സ്വീകാര്യതയാണ് താരത്തിന് സീരിയലിലൂടെ ലഭിച്ചത്. കഴിഞ്ഞവര്ഷമായിരുന്നു താരം ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നത്. പ്രണയവിവാഹം ആയിരുന്നു ഇരുവരുടെയും. ധന്യയുടെ രണ്ടാം വിവാഹം ആയിരുന്നവെങ്കിലും വീട്ടിൽ യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല എന്ന് ഇരുവരും മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ആദ്യമായി ദേവനെ കണ്ടുമുട്ടിയതിനെക്കുറിച്ചാണ് ധന്യ വാചാലയായിരിക്കുന്നത്.

ഒരുപാട് സന്തോഷത്തോടെ ഞാൻ ഇത് നിങ്ങളോട് പങ്കുവക്കട്ടെ.
മാർച്ച് 15 എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്ന്. ആദ്യമായി ദേവേട്ടൻ എന്റെ ജീവിതത്തിലോട്ടു വന്ന ദിവസം. എന്റെ കൈ ചേർത്ത് പിടിക്കുമെന്നും എനിക്ക് ഒരു പുതിയ ജീവൻ നൽകുമെന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഒരു നല്ല സുഹൃത്തായി പിന്നീട് ഒരു നല്ല വഴികാട്ടിയായി. … വറ്റി വരണ്ടു പോയ എന്റെ മനസിന്‌ നിറങ്ങൾ നൽകി., എന്റെ സ്വപ്നങ്ങളെ ദേവേട്ടന്റെ സ്വപ്നങ്ങളായി മാറ്റി… ആദ്യമായി നമ്മൾ കണ്ടുമുട്ടിയപ്പോൾ എനിക്ക് തന്ന അതെ കരുതൽ ഇന്നും ഞാൻ അനുഭവിക്കുന്നു. ഒരുപെണ്ണിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം അവന്റെ മനസിലെ സ്നേഹം തന്നെ ആണ്. ഞാൻ ഭാഗ്യവതിയാണ്. അദ്ദേഹത്തെ പോലൊരു വ്യക്തിയെ ഭർത്താവായി ലഭിച്ചതിൽ എനിക്ക് ഒരുപാട് അഭിമാനം ഉണ്ട്. ഈ ദിവസം ജീവിതത്തിനെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നായി ഞാൻ കാണുന്നു. ശരി അല്ലെ?- ധന്യ

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More