ബിഗ്‌ബോസ് രഹസ്യ സ്വഭാവം ഉള്ള ഷോയാണ് “! ഒന്നും പറയാൻ സാധിച്ചില്ല; അസി റോക്കി പറയുന്നു!

തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരൻ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടർ ആണ്. കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന ആളാണ്.

ഈ കഴിഞ്ഞ മാർച്ച് പത്താം തീയതിയാണ് ബിഗ് ബോസ് മലയാളം സീസൺ 6 ആരംഭിച്ചത്. രണ്ട് കോമണർ മത്സരാർത്ഥികൾ ഉൾപ്പെടെ 19 മത്സരാർത്ഥികളും ആയാണ് ഇത്തവണ ഷോ ആരംഭിച്ചിരിക്കുന്നത്. സമാധാനവും സൗഹൃദവും ഒക്കെയായി ഈ 100 ദിവസങ്ങൾ പിന്നിടാനുള്ള യാത്രയിലാണ് ഓരോ മത്സരാർത്ഥിയും. ഇക്കൂട്ടത്തിൽ ഒരാളാണ് അസീ റോക്കി എന്ന പേരുള്ള ഹസീബ് എസ്‌കെ. റോക്കിയുടെ ഒരു പുതിയ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്.

ഹായ് ഞാൻ റോക്കിയാണ്. ഞാനിപ്പോൾ എവിടെയാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഞാൻ ബിഗ് ബോസ് വീടിനകത്ത് ആണ് ഉള്ളത്. ഈ വീഡിയോ ഞാൻ മുൻപേ എടുത്തു വച്ചതാണ്. കാരണം എനിക്ക് നിങ്ങളോട് ഒന്നും പറയാൻ സാധിച്ചിരുന്നില്ല. അറിയാമല്ലോ ബിഗ് ബോസ് അത്രയും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഒരു ഷോയാണ്. നിങ്ങളെല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുക, വോട്ടുകൾ ചെയ്യുക. 100 ദിവസം ഇവിടെ നിൽക്കാൻ വേണ്ടിയും ഇവിടെത്തന്നെ നിന്ന് ഈ കപ്പുമായി വരാൻ വേണ്ടിയും എനിക്ക് നിങ്ങളുടെ പ്രോത്സാഹനവും സ്നേഹവും ഞാൻ ഒരുപാട് പ്രതീക്ഷിക്കുന്നു. തീർച്ചയായും ഞാൻ എവിക്ഷനിൽ ഉണ്ടാകും. കാരണം ഞാൻ അവിടെ പോകുന്നത് വെറുതെ നിൽക്കാൻ വേണ്ടിയല്ല. എന്നോടുള്ള യാത്രയിൽ എന്നോടൊപ്പം നിന്ന് ഈ ബിഗ് ബോസ് സീസൺ 6 യാത്രയിൽ വിജയിക്കുവാൻ സഹായിക്കണമെന്ന് ഞാൻ വളരെ വിനീതമായി അഭ്യർത്ഥിക്കുകയാണ്. “

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More