രജനികാന്തിനൊപ്പം ആ ചിത്രത്തില്‍ അഭിനയിക്കാന്‍ എനിക്ക് പറ്റില്ല; പിന്മാറാന്‍ അന്ന് നടി പറഞ്ഞ കാരണമാണ് എല്ലാവരെയും അതിശയിപ്പിച്ചത്

രജിനികാന്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടിമാരുണ്ടോ. അന്നും ഇന്നും രജിനി തന്നെയാണ് തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടന്‍. എന്നാല്‍ ആ രജിനിയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് ഒരു നടി കട്ടായം പറഞ്ഞിരുന്നു. ആരാണ് ആ നടി, എന്തായിരുന്നു അതിന് കാരണം

ഇന്നും ഇന്റസ്ട്രിയിലെ നമ്പര്‍ വണ്‍ ആക്ടര്‍ തന്നെയാണ് സ്റ്റൈല്‍ മന്നന്‍ രജിനികാന്ത്. കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടിമാരില്ല. എന്നാല്‍ രജനിയ്ക്ക് വേണ്ടി ചാവാന്‍ പോലും ആരാധകര്‍ തയ്യാറായി നിന്ന ആ കാലത്ത്, എന്ത് തന്നെ വന്നാലും അദ്ദേഹത്തിനൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ് മാറി നിന്ന ഒരു നടിയുണ്ട്, വൈജയന്തി മാല!

രജിനികാന്തിനെ നായകനാക്കി രാജശേഖര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു മാപ്പിള്ളൈ. അമല, ശ്രീവിദ്യ, വിനു ചക്രവര്‍ത്തി തുടങ്ങിയവരൊക്കെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ നായിക അമലയെക്കാള്‍ സ്ഥാനം, അമ്മായിയമ്മയായി അഭിനയിക്കുന്ന ശ്രീവിദ്യയ്ക്കായിരുന്നു. ആ വേഷത്തിലേക്കാണ് വൈജയന്തിയെ വിളിച്ചത്.

പണക്കാരിയും ധനികയും അഹങ്കാരിയുമായ അമ്മായിയമ്മയാണ് ചിത്രത്തില്‍ ശ്രീവിദ്യ. രജിനിയുടെയും ശ്രീവിദ്യയുടെ ഏറ്റുമുട്ടല്‍ തന്നെയാണ് ചിത്രം. അതുകൊണ്ട് മാത്രമാണ് എണ്‍പതുകളില്‍ ബോളിവുഡില്‍ സജീവമായിരുന്ന നടി വൈജയന്തിമാല മാപ്പിള്ളൈയില്‍ അഭിനയിക്കില്ല എന്ന് പറഞ്ഞത്.

രജിനിയെ കൊല്ലാന്‍ പദ്ധതിയിടുന്നതും, അസഭ്യം പറയുന്നതുമായ ഡയലോഗുകളും രംഗങ്ങളും എല്ലാം ചിത്രത്തിലുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് രജിനി ആരാധകരില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടാവും. രജിനികാന്തിന്റെ മുഖത്ത് നോക്കി അത്തരം അസഭ്യങ്ങളൊന്നും പറയാന്‍ തനിക്ക് കഴിയില്ല എന്ന് പറഞ്ഞാണ് വൈജയന്തി സിനിമയില്‍ നിന്നും പിന്മാറിയത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More