സൂര്യയെക്കാള്‍ ആസ്തിയുണ്ട് ജ്യോതികയ്ക്ക്; കോടികള്‍ പ്രതിഫലം വാങ്ങുന്ന താര ദമ്പതികളുടെ ആകെ ആസ്തി എത്രയാണെന്ന് അറിയാമോ?

തമിഴ് സിനിമയിലെ മാതൃകാ ദമ്പതികളാണ് സൂര്യയും ജ്യോതികയും. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയുടെ മാര്‍ക്കറ്റ് വാല്യു വളരെ കൂടുതലാണ്. അഭിനയത്തിന് പുറമെ ബിസിനസ്സിലും സജീവമായ ജ്യോതികയുടെ ആകെ ആസ്തി എത്രയാണ് എന്നറിയാമോ?

26 വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം ബോളിവുഡ് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജ്യോതിക. 1998 ല്‍ പുറത്തിറങ്ങിയ ഡോളി സജ്‌കെ രഖ്‌ന എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ ഷൈയിത്താന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തിയ ജ്യോതിക അവിടെ വീണ്ടും സജീവമാവുകയാണ്. അജയ് ദേവ്ഗണ്‍, ആര്‍ മാധവന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഷൈയിത്താന്‍ എന്ന ഹൊറര്‍ ചിത്രം വിജയകരമായി ഓടിക്കൊണ്ടിരിയ്ക്കുന്നതിനിടെയാണ് നടിയുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

ഇന്റസ്ട്രിയിലേക്ക് വന്ന നാള്‍ മുതല്‍ താന്‍ ഫിനാന്‍ഷ്യലി എപ്പോഴും സ്‌ട്രോങ് ആയിരിക്കണം എന്ന നിര്‍ബന്ധം ജ്യോതികയ്ക്കുണ്ടായിരുന്നു. വിവാഹത്തിന് ശേഷവും ആ തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. സൂര്യയ്‌ക്കൊപ്പം ചേര്‍ന്ന് ബിസിനസ്സുകളിലും, സിനിമാ പ്രൊഡക്ഷനിലും എല്ലാം ജ്യോതിക സജീവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ചു വന്നപ്പോഴും തമിഴിന് പുറമെ മറ്റ് ഭാഷകളിലും സജീവമാവുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More