കിടിലൻ ജയം നേടി കാലിക്കറ്റ് ഹീറോസ്, വീഴ്ത്തിയത് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ; കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് നിരാശ

Prime Volleyball League 2024: കാലിക്കറ്റ് ഹീറോസിന് കിടിലൻ ജയം, വീഴ്ത്തിയത് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് നിരാശ.

റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസണിൽ ജൈത്രയാത്ര തുടർന്ന് കാലിക്കറ്റ് ഹീറോസ്. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഹീറോസ് വീഴ്ത്തിയത്. സ്‌കോർ: 16-14, 15-8, 15-5. ലീഗിൽ ഹീറോസിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ജെറോം വിനീതാണ് കളിയിലെ താരം.

ഒനൂർ സുകൂറിന്റെ പ്രകടനം തുടക്കത്തിൽ കൊൽക്കത്തയെ സഹായിച്ചെങ്കിലും, ജെറോമിന്റെ കരുത്തേറിയ സർവുകൾ അവർക്ക് വെല്ലുവിളിയുയർത്തി. ചിരാഗ് യാദവും ലൂയിസ് പെരോറ്റോയും ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കാലിക്കറ്റ് കുതിച്ചു. എന്നാൽ വിനിത് കുമാറിന്റെ സ്‌പൈക്കുകളിലൂടെ കൊൽക്കത്ത ഒപ്പം പിടിച്ചു. അശ്വലിന്റെ സൂപ്പർ സെർവ് കൊൽക്കത്തയെ മുന്നിലെത്തിച്ചതിന് പിന്നാലെ സൂപ്പർ പോയിന്റിലൂടെ കാലിക്കറ്റ് ഹീറോസ് ആദ്യ സെറ്റ് നേടി.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More