Ranjith Sreenivasan Murder Verdict Full Details: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ എന്തുകൊണ്ട് വധശിക്ഷ? ശിക്ഷാവിധി വിശദമായി അറിയാം

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാവിധി വിശദമായി അറിയാം. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 15 പേർക്കും കോടതി വധശിക്ഷ ആണ് വിധിച്ചത്. മാവേലിക്കര അഡീ. സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി ആണ് ശിക്ഷ വിധിച്ചത്.

ആലപ്പുഴ: അപൂർവങ്ങളിൽ അപൂർവമായ കേസായതിനാലാണ് കോടതി എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചതെന്ന്
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ. പ്രതികളെല്ലാം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് കോടതി ശരിവെച്ചു. കൊലപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് പ്രതികൾ ന്രത്തെ തന്നെ തയ്യാറാക്കിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് ഉണ്ടായ പ്രകോപനത്തെ തുടർന്നാണ് കൊലപാതകമെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി തള്ളിയതെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

വിശദമായ ശിക്ഷാവിധി

 

  • ഒന്ന് മുതൽ ഒൻപത് വരെയും 11 മുതൽ 15 വരെയുമുള്ള പ്രതികൾക്ക് ഐപിസി 143 പ്രകാരം ആറു മാസം തടവ് ശിക്ഷ.

 

  • ഒന്ന് മുതൽ ഒൻപത് വരെയും 11 മുതൽ 12 വരെയുമുള്ള പ്രതികൾക്ക് ഐപിസി 147 പ്രകാരം രണ്ടു വർഷം തടവ് ശിക്ഷ.

 

  • ഒന്ന് മുതൽ ഒൻപത് വരെയും 11 മുതൽ 12 വരെയുമുള്ള പ്രതികൾക്ക് ഐപിസി 148 പ്രകാരം മൂന്നു വർഷം തടവ് ശിക്ഷ.

 

  • ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്ക് ഐപിസി 149, 449 പ്രകാരം ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും.

 

  • 9, 11, 12 പ്രതികൾക്ക് ഐപിസി 447, 149 പ്രകാരം മൂന്നു മാസം തടവും 500 രൂപ പിഴയും.

 

  • ഒന്ന്, അഞ്ച്, ഒൻപത്, 11, 12 പ്രതികൾക്ക് ഐപിസി 427, 149 പ്രകാരം രണ്ടു വർഷം തടവ് ശിക്ഷ.

 

  • ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ഐപിസി 506 (2) ഏഴു വർഷം ശിക്ഷ.

 

  • ഒൻപത്, 11, 15 പ്രതികൾക്ക് ഐപിസി 201, 149 പ്രകാരം ഏഴു വർഷം തടവു ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും.

 

  • ഒന്ന് മുതൽ ഒൻപത് വരെയും 11 ഉം, 12 ഉം പ്രതികൾക്ക് 27 ആംസ് ആക്ട് പ്രകാരം ഏഴ് വർഷം തടവ്

 

  • ഒന്ന് മുതൽ എട്ട് വരെയും 9, 11, 12 പ്രതികൾക്കും ഐപിസി 302 റീഡ് വിത്ത് 149 പ്രകാരം മരണം വരെ തൂക്കിലേറ്റാനും ഒരു ലക്ഷം രൂപ പിഴയും 13 മുതൽ 15 വരെയുള്ള പ്രതികൾക്ക് ഐപിസി 302 റീഡ് വിത്ത് 149, 120 ബി പ്രകാരം മരണം വരെ തൂക്കിലേറ്റാനും ഒരു ലക്ഷം രൂപ പിഴയും.

 

  • എട്ടാം പ്രതിക്ക് ഐപിസി 324, 149 പ്രകാരം മൂന്ന് വർഷം തടവും 5,000 രൂപ പിഴയും

 

  • രണ്ട്, ഏഴ്, എട്ട് പ്രതികൾക്ക് ഐപിസി 323 പ്രകാരം ഒരു വർഷം തടവും 1000 രൂപ പിഴയും

 

  • രണ്ട്, ഏഴ്, എട്ട് പ്രതികൾക്ക് ഐപിസി 323 വകുപ്പ് പ്രകാരം ഒരു വർഷം തടവും 1000 രൂപ പിഴയും

 

  • ഒന്ന് മുതൽ എട്ടു വരെയുള്ള പ്രതിൾക്ക് ഐപിസി 341 പ്രകാരം ഒരു മാസം തടവ്

 

  • പിഴത്തുക ഈടാക്കുന്നതിൽനിന്ന് ആറ് ലക്ഷം രൂപ രഞ്ജിത്തിൻ്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഇളയകുട്ടിക്കും മൂത്തകുട്ടിക്കും നൽകണം.
logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More