Nedumangad Jewellery Theft: നെടുമങ്ങാട് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് മോഷണം; നഷ്ടമായത് 25 ലക്ഷം രൂപയുടെ സ്വർണം, സംഭവം പോലീസ് സ്റ്റേഷന് 300 മീറ്ററടുത്ത്

തിരുവനന്തപുരം നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം. നെടുമങ്ങാട് ബാങ്ക് ജങ്ഷനിലെ അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്. 25 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു. കല്ലിംങ്കൽ ചന്തവിള മുരുകൻ ആചാരിയുടെ ഉടമസ്ഥതയിലാണ് ജ്വല്ലറി. രാവിലെ എത്തിയപ്പോഴാണ് ജ്വല്ലറിയുടെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: നെടുമങ്ങാട് ജ്വല്ലറിയിൽനിന്ന് 25 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു. കല്ലിംങ്കൽ ചന്തവിള മുരുകൻ ആചാരിയുടെ നെടുമങ്ങാട് ബാങ്ക് ജങ്ഷനിലെ അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്.

രാവിലെ ഒൻപതു മണിയോടെ ഉടമ കട തുറക്കാൻ വന്നപ്പോഴാണ് ഷട്ടറിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുറന്നപ്പോൾ തറയിൽ മുളക് പൊടി വിതറിയ നിലയിലായിരുന്നു. ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. കടയിൽ സിസിടിവി ഉണ്ടങ്കിലും മോഷ്ടാവ് മുഖംമൂടി ധരിച്ചിരുന്നു.

ഇന്നലെ രാത്രി 8:30നാണ് ജ്വല്ലറി അടച്ച് ഉടമ പോയത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് ഉടമയിൽനിന്നു മൊഴി രേഖപ്പെടുത്തി. ഫൊറൻസിക് വിഭാഗം എത്തി സ്ഥലം പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചാൽ മാത്രമേ പ്രതികളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More