രണ്ട് മാസം; ഏഴ് സ്മോൾ ക്യാപ് ഓഹരികൾ; 300 കോടിയുടെ നേട്ടവുമായി ഡോളി ഖന്ന

കൈവശമുള്ള ഏഴു സ്മോൾ ക്യാപ് ഓഹരികളിൽ നിന്നും വമ്പൻ നേട്ടമാണ് 2024ൽ ഇതിനകം ഡോളി ഖന്ന സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ തന്റെ പോർട്ട്ഫോളിയോയിലെ സ്മോൾ ക്യാപ് ഓഹരികളിൽ നിന്നും മാത്രം 300 കോടി രൂപയുടെ നേട്ടം ഡോളി ഖന്നയ്ക്ക് ലഭിച്ചു. വിപണിയിലെ കുതിപ്പാണ് തുണയേകിയത്.

ഏതാനും ദിവസങ്ങളായി തിരുത്തൽ നേരിടുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരു വർഷ കാലയളവ് കണക്കാക്കിയാൽ സ്മോൾ ക്യാപ് വിഭാഗം ഓഹരികളിൽ ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു. ഈ വർഷം തുടക്കത്തിൽ കുതിപ്പ് അതിന്റെ പാരമ്യത്തിലേക്കും എത്തിച്ചേർന്നു. എൻഎസ്ഇയുടെ സ്മോൾ ക്യാപ് വിഭാഗം ഓഹരികളുടെ സൂചികയായ നിഫ്റ്റി സ്മോൾ ക്യാപ്-100, ഇക്കഴിഞ്ഞ മാസം സർവകാല റെക്കോഡ് ഉയർന്ന നിലവാരവും തിരുത്തിക്കുറിച്ചു.

ചുരുക്കത്തിൽ, വളരെ ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകർക്ക് കൈനിറയെ ലാഭം നേടാനായിട്ടുണ്ടെന്ന് സാരം. 2024ന്റെ ആദ്യ രണ്ട് മാസക്കാലയളവിൽ വമ്പൻ നേട്ടം കരസ്ഥമാക്കിയവരുടെ കൂട്ടത്തിൽ പ്രമുഖ ഓഹരി നിക്ഷേപകയായ ഡോളി ഖന്നയും ഇടംപിടിച്ചിട്ടുണ്ട്. ഡോളിയുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെട്ടിട്ടുള്ള ഏഴ് ഓഹരികൾ ഇരട്ടയക്ക നിരക്കിൽ കുതിച്ചുയർന്നതോടെ, കേവലം രണ്ട് മാസത്തിൽ തന്നെ അവർക്ക് 300 കോടി രൂപയുടെ നേട്ടമാണ് കരഗതമായിരിക്കുന്നത്.

ഡിസംബർ പാദത്തിനൊടുവിൽ കമ്പനികൾ ലഭ്യമാക്കിയ കണക്കുകൾ പ്രകാരം ഏഴ് സ്മോൾ ക്യാപ് ഓഹരികളിലാണ് 1 – 2 ശതമാനത്തിലധികം വിഹിതം ഡോളി ഖന്ന സ്വന്തമാക്കിയിട്ടുള്ളത്. സാൽസർ ടെക്നോളജീസ്, സുവാരി ഇൻഡസ്ട്രീസ്, പോണ്ടി ഓക്സൈഡ്സ് ആൻഡ് കെമിക്കൽസ്, ചെന്നൈ പെട്രോളിയം കോർപറേഷൻ, രാജശ്രീ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്, കെസിപി ലിമിറ്റഡ്, ജെ കുമാർ ഇൻഫ്രാ പ്രോജക്ട്സ് തുടങ്ങിയ ഓഹരികളിലാണ് ഡോളി ഖന്ന ഒരു ശതമാനത്തിലധികം ഓഹരി വിഹിതം സ്വന്തമാക്കിയിട്ടുള്ള ഏഴ് സ്മോൾ ക്യാപ് ഓഹരികൾ.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More