നാല് ഓഹരികൾ, നാല് ആഴ്ച സമയം, ഒറ്റക്കുതിപ്പിൽ ഇരട്ടയക്ക ലാഭം നൽകിയേക്കാം; വാങ്ങുന്നോ?

ഇപ്പോൾ വാങ്ങാവുന്ന നാല് ഓഹരികളുടെ വിശദാംശവുമായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ ടെക്നിക്കൽ അനലി​സ്റ്റുമാർ രം​ഗത്തെത്തി. അടുത്ത ഒരു മാസത്തിനുള്ളിൽ ഈ ഓഹരികളിൽ നിന്നും 13 ശതമാനം വരെ നേട്ടം ലഭിക്കാം എന്നാണ് അനുമാനം. ഈ ഓഹരികളുടെ ലക്ഷ്യവിലയും ​സ്റ്റോപ്പ് ലോസ് നിലവാരവുമൊക്കെ നോക്കാം.

ഏറെക്കുറെ പ്രതീക്ഷിച്ചിരുന്ന ലാഭമെടുപ്പാണ് ഇന്നലെ വിപണിയിൽ ദൃശ്യമായത്. എൻഎസ്ഇയുടെ നിഫ്റ്റി സൂചിക 160 പോയിന്റ് നഷ്‌‌‌ടം രേഖപ്പെടുത്തിയായിരുന്നു തിങ്കളാഴ്ച ക്ലോസ് ചെയ്തിരുന്നത്. എന്നിരുന്നാലും ഓഹരകിൾ കേന്ദ്രീകരിച്ചുള്ള മുന്നേറ്റം വിപണിയിൽ തുടരുമെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത ഒരു മാസക്കാലയളവിലേക്ക് വാങ്ങാവുന്ന നാല് ഓഹരികളും ഇവർ നിർദേശിച്ചു.

പൊതുമേഖല സ്ഥാപനമായ ആർഇസിയുടെ (BSE : 532955, NSE : RECLTD) ഓഹരികൾ 484 രൂപയിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ മുതിർന്ന ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് നന്ദിഷ് ഷാ പറഞ്ഞു. ഇവിടെ നിന്നും അടുത്ത മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ആർഇസി ഓഹരിയുടെ വില 515/ 540 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് നിഗമനം. ഇതിലൂടെ 10 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ആർഇസി ഓഹരി വാങ്ങുന്നവർ 460 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് നന്ദിഷ് ഷാ നിർദേശിച്ചു.

ഡിജിറ്റൽ സേവനങ്ങളിൽ ശ്രദ്ധയൂന്നീയിരിക്കുന്ന ഐടി കമ്പനിയായ സെൻസാർ ടെക്നോളജീസ് (BSE : 504067, NSE : ZENSARTECH) ഓഹരികൾ 591 രൂപ നിലവാരത്തിൽ നിന്നും വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ മുതിർന്ന ഡെറിവേറ്റീവ് ആൻഡ് ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി പറഞ്ഞു. ഇവിടെ നിന്നും അടുത്ത ഒരു മാസത്തിനുള്ളിൽ സെൻസാർ ‌ടെക്നോളജീസ് ഓഹരിയുടെ വില 670 രൂപയിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ 13 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഇപ്പോൾ സെൻസാർ ‌ടെക്നോളജീസ് ഓഹരി വാങ്ങുന്നവർ 554 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിനയ് രജനി നിർദേശിച്ചു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More