ഒരേ ഒരാഴ്ച മതി, 142 രൂപയുടെ ഈ ഓഹരി 300 കടന്നേക്കും; എക്സികോം ഐപിഒയ്ക്ക് വൻ ഡിമാൻഡ്

വൈദ്യുത വാഹനങ്ങൾക്ക് (EV) ആവശ്യമായ ചാർ‍ജർ നിർമിക്കുന്ന ഒരു കമ്പനി ആദ്യമായാണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടന്നുവരുന്നത്. ഭാവിയിൽ ഏറെ സാധ്യതയുള്ള ബിസിനസ് മേഖലയിൽ നിന്നുള്ള കമ്പനി ആയതുകൊണ്ട് തന്നെ പ്രാഥമിക വിപണിയിൽ ടെലി-സി​സ്റ്റംസ് കമ്പനിയുടെ ഐപിഒയ്ക്ക് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ​ഗ്രേ മാർക്കറ്റ് പ്രീമിയവും ഇതേ സൂചനയാണ് നൽകുന്നത്.

ഇന്ത്യൻ ഓഹരി വിപണിയിൽ ആവേശം പ്രകടമാണ്. പ്രധാന ഓഹരി സൂചികകൾ ചെറിയ ഇടവേളകളിൽ സർവകാല റെക്കോഡ് നിലവാരം തിരുത്തിക്കുറിക്കുന്നു. ഇടയ്ക്ക് തിരുത്തൽ നേരിട്ടാലും അതിവേഗത്തിൽ ശക്തമായി തന്നെ തിരിച്ചുവരുന്ന പ്രവണതയും പ്രകടം. ഇവയെല്ലാം റീട്ടെയിൽ നിക്ഷേപകരിലും ആവേശം നിറയ്ക്കുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ പ്രാഥമിക വിപണിയും സജീവമാണ്. പുതിയ നിരവധി കമ്പനികൾ പ്രാരംഭ പൊതു ഓഹരി വിൽപനയുമായി (ഐപിഒ) നിക്ഷേപകർക്കു മുന്നിലേക്ക് എത്തുന്നു

ഈ വ്യാപാര ആഴ്ചയിൽ എസ്എംഇ വിഭാഗത്തിലും മുഖ്യാധാര കമ്പനികളിൽ നിന്നുമായി ആറ് ഐപിഒകളാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് എക്സികോം ടെലി-സിസ്റ്റംസ്. ഫെബ്രുവരി 27 മുതൽ 29 വരെയുള്ള കാലയളവിൽ എക്സികോം ടെലി-സിസ്റ്റംസ് ഐപിഒയിലേക്ക് അപേക്ഷിക്കാം. ഐപിഒയിൽ ഇഷ്യൂ ചെയ്യുന്ന ഓഹരിയുടെ വിലയേക്കാളും ഇരട്ടിയിലധികമായി ഗ്രേ മാർക്കറ്റ് പ്രീമീയം ഇതിനകം ഉയർന്നു കഴിഞ്ഞുവെന്നതും ശ്രദ്ധേയം.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More