ഉടൻ സൗജന്യ ഓഹരികൾ നൽകുന്ന 3 ലി​സ്റ്റഡ് കമ്പനികൾ; അധിക വരുമാനം നേടാം

കമ്പനികൾ ഓഹരി ഉടമകൾക്കു നൽകുന്ന പാരിതോഷികങ്ങളിലൊന്നാണ് ബോണസ് ഇഷ്യു. വരുന്നയാഴ്ച മൂന്ന് സ്മോൾ ക്യാപ് ഓഹരികളാണ് ബോണസ് ഇഷ്യൂ നടത്തുന്നത്. തികച്ചും സൗജന്യമായി നേടാവുന്ന ഈ ബോണസ് ഓഹരികളിലൂടെ അധിക വരുമാനം നേടാനുള്ള അവസരവും ഒരുങ്ങുന്നു. എക്സ്-ബോണസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശം അറിയാം.

നിക്ഷേപകർക്ക് പ്രത്യേകിച്ചും ദീർഘകാല നിക്ഷേപകർക്ക്, ഓഹരിയിൽ നിന്നും അധിക വരുമാനം നേടുന്നതിനുള്ള അവസരങ്ങളും ഇടയ്ക്കിടെ ലഭിക്കാറുണ്ട്. ഇത്തരത്തിൽ കമ്പനികളിൽ നിന്നും ഓഹരി ഉടമകളെ തേടിയെത്തുന്ന പാരിതോഷികവും അധിക വരുമാനത്തിനുള്ള അവസരവുമാണ് ബോണസ് ഇഷ്യൂ അഥവാ ബോണസ് ഓഹരി വിതരണം. വരുന്നയാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ ബോണസ് ഇഷ്യൂ നടത്തുന്ന മൂന്ന് കമ്പനികളുടെ വിശദാംശം നോക്കാം.

നിലവിൽ നിക്ഷേപകരു‌ടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത അനുപാതത്തിലാകും ബോണസ് ഷെയർ കമ്പനികൾ നൽകുന്നത്. നിലവിലുള്ള ഓഹരികളുടെ അതേ മുഖവിലയിൽ (Face Value) തന്നെയാണ് ബോണസ് ഓഹരികളും അനുവദിക്കുന്നത് എന്നതിനാൽ ഭാവിയിൽ കമ്പനിയിൽ നിന്നും നേടാവുന്ന ഡിവിഡന്റ് തുകയിലും വർധനയുണ്ടാകും. കൂടാതെ ബോണസ് ഓഹരികൾ തികച്ചും സൗജന്യവുമായതിനാൽ നിക്ഷേപകർക്ക് ഏറെ ഗുണകരമാകുന്ന കോർപറേറ്റ് നടപടികളിലൊന്നുമാണിത്.

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More