തമിഴ്നാടിൻെറ വികസനം കണ്ടോ? 20 ലക്ഷം ചതുരശ്രയടിയിൽ കോയമ്പത്തൂരിൽ വമ്പൻ ഐടി പാർക്ക് വരുന്നു, മുടക്കുന്നത് 1,100 കോടി രൂപ

കോയമ്പത്തൂരിനെ ഐടി നഗരമാക്കാൻ വമ്പൻ പദ്ധതികളുമായി മുന്നേറുകയാണ് തമിഴ്നാട് സർക്കാർ. പുതിയതായി തമിഴ്നാട്ടിൽ സ്ഥാപിക്കുന്നത് നാല് വ്യവസായ പാർക്കുകൾ. കോയമ്പത്തൂരിൽ 20 ലക്ഷം ചതുരശ്രയടിയിലെ ഐടി പാർക്ക് രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാക്കും.

ഇന്ത്യയുടെ ഐടി തലസ്ഥാനം മാറുമോ? കോയമ്പത്തൂരിൽ കിടിലൻ ഐടി പാർക്ക് ഒരുങ്ങുന്നു. ശ്രദ്ധേയമായ ഐടി നഗരങ്ങളിൽ ഒന്നായി കോയമ്പത്തൂരിനെ വളർത്തുകയാണ് ലക്ഷ്യം. രണ്ടു ഘട്ടങ്ങളിലായി ആയിരിക്കും ഐടി പാർക്ക് നിർമാണം പൂർത്തിയാക്കുക. ഐടി കയറ്റുമതിയിൽ തമിഴ്നാടിൻെറ വിഹിതം ഉയർത്താൻ സഹായതരമാകുമെന്ന് കരുതുന്ന പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത് 1,100 കോടി രൂപയാണ്.
2024- 25 സാമ്പത്തിക വർഷത്തിലെ ബജറ്റിലാണ് പ്രഖ്യാപനം.

നിലവിൽ ഐടി കയറ്റുമതിയിൽ 25 ശതമാനമാണ് തമിഴ്നാടിൻെറ വിഹിതം എങ്കിൽ അത് 40 ശതമാനമായി ഉയർത്താനാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്. തമിഴ്നാട്ടിൽ നാലു വ്യവസായ പാർക്കുകളാണ് പുതിയതായി എത്തുന്നത്. തമിഴ്നാടിലെ കുറിച്ചിയിൽ നാലു നിലകളിലെ പുതിയ വമ്പൻ വ്യവസായ കെട്ടിടം നിർമിക്കും. ഇൻകുബേഷൻ സെൻററും ലൈബ്രറിയുമൊക്കെയുൾക്കൊള്ളുന്നതാണ് വൻകിട കെട്ടിടം. സംസ്ഥാനത്ത് സന്തുലിതമായ വ്യവസായ വളർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യം. തിരുപ്പൂരിൽ പുതിയ ഒരു ടെക്സ്റ്റൈൽ പാർക്ക് എത്തും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More