സൗദിയിലെ പ്രവാസി പണമയക്കല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

2023ല്‍ പ്രവാസികളുടെ പണമയയ്ക്കല്‍ 2021ലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ 18.83 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതായത് 28.97 ബില്യണ്‍ റിയാലിന്റെ കുറവ്. കഴിഞ്ഞ ഡിസംബറില്‍ സൗദി ഇതര രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തിഗത കൈമാറ്റം ഏകദേശം 10.65 ബില്യണ്‍ റിയാല്‍ ആയിരുന്നുവെന്ന് സാമയുടെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന്‍ കാണിക്കുന്നു.

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ വലിയ കുറവ്. 2023 അവസാനത്തോടെ പണമയയ്ക്കല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് രേഖപ്പെടുത്തിയത്. സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) നല്‍കിയ ഡാറ്റയെ അടിസ്ഥാനമാക്കി ഒകാസ്/സൗദി ഗസറ്റ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം 2022നെ അപേക്ഷിച്ച് ശരാശരി പ്രതിദിന പണമയക്കലില്‍ 12.81 ശതമാനം ഇടിവ് കാണിക്കുന്നു. 2023ല്‍ അയച്ച പണത്തിന്റെ ആകെ മൂല്യം ഏകദേശം 124.9 ബില്യണ്‍ റിയാല്‍ ആയിരുന്നു. ശരാശരി പ്രതിദിന കൈമാറ്റം 342.18 മില്യണും. ഇതനുസരിച്ച് 12.81 ശതമാനം ഇടിവ് അഥവാ 18.34 ബില്യണ്‍ റിയാല്‍ ആണ്. 2022ലെ മൊത്തം റെമിറ്റന്‍സ് 143.24 ബില്യണ്‍ റിയാല്‍ ആയിരുന്നു.

ബിനാമി ബിസിനസ് തടയുന്നതിനായി നിരവധി നടപടികളാണ് സമീപകാലത്തായി സൗദി അധികൃതര്‍ സ്വീകരിച്ചുവരുന്നത്. പിഴകളില്‍ നിന്ന് ഒഴിവാക്കാനുള്ള ഏഴ് വ്യവസ്ഥകള്‍ നാഷണല്‍ ആന്റി-കൊമേഴ്സ്യല്‍ കണ്‍സീല്‍മെന്റ് പ്രോഗ്രാം വിശദീകരിച്ചിട്ടുണ്ട്. വാണിജ്യപരമായ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് ഇല്ലാതാക്കുന്നതിന് അനുവദിച്ച തിരുത്തല്‍ കാലയളവ് 2022 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More