കാത്തിരിപ്പ് സമയം കുറയും; ദുബായ് എയർപോർട്ടുകളിലെ ടാക്സികളുടെ എണ്ണം ഇരട്ടിയാക്കുന്നു

ദുബായ് എയർപോർട്ടിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഇപ്പോൾ ടാക്സി സൗകര്യം ലഭിക്കും. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും മൊബിലിറ്റി വർധിപ്പിക്കാനാണ് ഇത്തരത്തിലുള്ള വിപുലീകരണം കൊണ്ട് ലക്ഷ്യം വെക്കുന്നത്.

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ ടാക്സികളുടെ എണ്ണം ഇരട്ടിയാക്കുന്നു. 100 ശതമാനം വർധിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ ഇതിലൂടെ വരാൻ സാധിക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി

ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും യാത്ര സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. യാത്രക്കാരുടെയും സന്ദർശകരുടെയും എണ്ണം ഒരോ ദിവസവും ദുബായിൽ കൂടി വരുകയാണ്. വിസയുടെ പ്രവർത്തനങ്ങൾ എല്ലാം ലഘൂകരിച്ചിട്ടുണ്ട്. എയർപോർട്ട് ടാക്സി സർവീസ് ദുബായ് എയർപോർട്ടുകളിലും റാഷിദ് തുറമുഖത്തും വരെ എത്തി ചേരും. യാത്രക്കാർ ഏത് തരത്തിലുള്ള ലക്ഷ്യ സ്ഥാനത്തേക്കും പെട്ടെന്ന് പോകാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ടാക്സി സംവിധാനം കൊണ്ടു വരാൻ ആണ് ദുബായ് ലക്ഷ്യം വെക്കുന്നത്. പുതിയ ടാക്‌സി യൂണിറ്റുകൾക്കൊപ്പം 5,566 വാഹനങ്ങളും ടാക്‌സി മേഖലയിലെ വിപണി 45 ശതമാനമായി ഉയർത്തിക്കൊണ്ട് വരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More