അർമാഡ: മാസ് മാർക്കറ്റിനായി ഥാർ ഒരുങ്ങുന്നു; പുതിയ ഫീച്ചറുകൾ പുറത്ത്

മഹീന്ദ്ര ഥാർ അർമാഡ കൂടുതൽ ജനകീയമായ ഒരു പൊസിഷനെടുക്കാൻ തയ്യാറാവുകയാണ്. മാസ് മാർക്കറ്റിലേക്കുള്ള ഥാറിന്റെ വരവ് ആകാംക്ഷയോടെയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്നത്.

അഞ്ച് ഡോറുള്ള ഥാറിന്റെ വരവ് ഏറെനാളായി ചർച്ചാവിഷയമാണ്. നിലവിലെ നിലവിലെ 3 ഡോർ എസ്‌യുവി ഒരു ‘സെക്കൻഡ് കാർ’ പ്രതിച്ഛായയോടെയാണ് മാർക്കറ്റിൽ നിൽക്കുന്നത്. കുടുംബാവശ്യങ്ങൾക്ക് സെഡാൻ കാറുകളോ ഏതെങ്കിലും ക്രോസ്സോവർ എസ്‌യുവികളോ വാങ്ങിയിടും, രണ്ടോ നാലോ പേരുടെ പ്ലഷർ ട്രിപ്പുകൾക്കും മറ്റും ഥാറിനെ ഉപയോഗിക്കും. ഥാറിന്റെ മാർക്കറ്റിലെ ഈ പ്രതിച്ഛായയെ തകർക്കാതെ പുതിയൊരു ബ്രാൻഡിനെ അവതരിപ്പിക്കുകയാണ് മഹീന്ദ്ര ചെയ്യുന്നത്. രണ്ട് ഡോറുകൾ എക്സ്ട്രാ ചേരുന്നതോടെ മാസ് മാര്‍ക്കറ്റിലേക്ക് ഥാർ അർമാഡയ്ക്ക് സുഗമമായി കടക്കാനാകും. അഥവാ ഉപയോക്താക്കളുടെ ഫസ്റ്റ് കാറായി അർമാഡ മാറും.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More